ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്ക് എത്തില്ല;അതൃപ്തിയിൽ രാഹുൽ ഗാന്ധി..സോണിയയെ നിലപാട് അറിയിച്ചു
തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയെ ചൊല്ലി പാർട്ടിയിലെ വിഴുപ്പലക്കലിൽ പൊറുതി മുട്ടിരിക്കുകയാണ് ഹൈക്കമാന്റ്. ഇതോടെ നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യ പ്രതികരണം നടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് ദേശീയ നേതൃത്വം നൽകുന്നത്. ഇത്തരക്കാർക്ക് ഭാവിയിൽ സ്ഥാനമാനങ്ങൾ നൽകേണ്ടെന്ന കടുത്ത നിലപാടാണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഇതോടെ നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയുടെ ദേശീയ പദവി സംബന്ധിച്ച് നേതൃത്വം എന്ത് തിരുമാനം കൈക്കൊള്ളുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

ഡിസിസി നിയമനം സംബന്ധിച്ചുള്ള നേതാക്കളുടെ പ്രതികരണങ്ങൾ രൂക്ഷമായതോടെ ഇവരുടെ പേരുകൾ കൈമാറാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം.പുതിയ നേതാക്കളെ കണ്ടെത്തുന്നത് സംബന്ധിച്ചുള്ള ചർച്ച നടത്തുമ്പോഴുള്ള പരസ്യ പ്രതികരണങ്ങളിൽ പ്രശ്നമില്ല. ഇത് മികച്ച നേതാക്കളെ കണ്ടെത്തുന്നതിന് നേതൃത്വത്തെ സഹായിക്കും. എന്നാൽ അതിന് ശേഷവും നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ പ്രതികരിക്കുന്നവരുടെ വിവരങ്ങളാണ് നേതൃത്വം തേടിയിട്ടുള്ളത്.

ഇത്തരത്തിൽ പ്രതികരിച്ചവരെ പാർട്ടി ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തിരുമാനം. ദേശീയ, സംസ്ഥാന തലങ്ങളിലെ പുനഃസംഘടനയ്ക്കു മാത്രമല്ല, കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിനും ഇത് മാനദണ്ഡമാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. അതേസമയം പുതിയ തിരുമാനങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ പദവി പ്രതീക്ഷിച്ചിരുന്ന ചെന്നിത്തലയുടെ ഭാവി അനിശ്ചിതത്വത്തിലായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തേ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ നിയമിച്ചപ്പോൾ അദ്ദേഹം ഹൈക്കമാന്റിനെ തന്റെ അതൃപ്തി അറിയിച്ചിരുന്നു. താൻ അപമാനിക്കപ്പെട്ടുവെന്ന നിലപാടായിരുന്നു ചെന്നിത്തലയ്ക്ക്. ഇതോടെയാണ് എഐസിസി പുന;സംഘടനയിൽ ചെന്നിത്തലയുടെ പേര് ഉൾപ്പെടുത്താനുള്ള ചർച്ചകൾ ഹൈക്കമാന്റ് ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാവാണ് ചെന്നിത്തല.ദേശീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് അദ്ദേഹം എന്നതും ചെന്നിത്തലയ്ക്ക് അനുകൂലമായിരുന്നു.

അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലേയോ ഗുജറാത്തിലേയോ ഗോവയിലോ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.അതേസമയം ഡിസിസി പട്ടിക പുറത്തുവന്നതിന് പിന്നാലെ സംയമനം പാലിക്കേണ്ട രമേശ് ചെന്നിത്തലയെ പോലൊരു മുതിർന്ന നേതാവ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചതിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക്.

പട്ടികയിൽ വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിരുന്നുവെന്നുമായിരുന്നു ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നത്.
അതേസമയം ആലപ്പുഴയിൽ വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ തള്ളി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം പ്രകരാം ഡിസിസി അധ്യക്ഷനെ നിയമിച്ചിട്ട് കൂടി ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതാണ് രാഹുൽ ഗാന്ധിയെ വലിയ രീതിയിൽ ചൊടിപ്പിച്ചത്. ഇതോടെ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് നിയോഗിക്കുന്നതിൽ രാഹുൽ ഗാന്ധി സോണിയ ഗാന്ധിയെ അതൃപ്തി അറിയിച്ചതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Recommended Video

പട്ടികയിൽ വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിരുന്നുവെന്നുമായിരുന്നു ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നത്.
അതേസമയം ആലപ്പുഴയിൽ വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ തള്ളി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം പ്രകരാം ഡിസിസി അധ്യക്ഷനെ നിയമിച്ചിട്ട് കൂടി ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതാണ് രാഹുൽ ഗാന്ധിയെ വലിയ രീതിയിൽ ചൊടിപ്പിച്ചത്. ഇതോടെ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് നിയോഗിക്കുന്നതിൽ രാഹുൽ ഗാന്ധി സോണിയ ഗാന്ധിയെ അതൃപ്തി അറിയിച്ചതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഡിസിസി പട്ടിക സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ അന്തിമ ചർച്ചകളിലേക്ക് കടന്നപ്പോൾ തന്നെ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല കത്ത് നൽകിയിരുന്നു. പിന്നീട് പട്ടിക പ്രഖ്യാപിച്ചാൽ അത് സംബന്ധിച്ച് യാതൊരു പരസ്യ പ്രതിഷേധത്തിനും താൻ ഇല്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്ക് പാലിക്കാത്ത ചെന്നിത്തലയുടെ നടപടിയിലാണ് രാഹുൽ ഇപ്പോൾ ചൊടിച്ചിരിക്കുന്നത്.

അതേസമയം ചെന്നിത്തലയെ പോലൊരു മുതിർന്ന നേതാവിനെ ദേശീയ തലത്തിൽ നിന്നും മാറ്റി നിർത്തുന്നത് ഉചിതമായ നടപടി ആയിരിക്കില്ലെന്നാണ് ദേശീയ നേതാക്കൾ ഹൈക്കമാന്റിനോട് നിലപാട് അറിയിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളാണ് ചെന്നിത്തലയ്ക്ക് വേണ്ടി രംഗത്തുള്ളത്. മുതിർന്ന നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ് ആണ് ചെന്നിത്തലയ്ക്ക് വേണ്ടി നേതൃത്വത്തോട് വാദിക്കുന്നത്. രമേശ് ചെന്നിത്തലയുടെ മുന്‍പരിചയം പാര്‍ട്ടി ഉപയോഗിക്കണമെന്നാണ് കമല്‍നാഥ് നിലപാട് അറിയിച്ചത്. അതേസമയം മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരിഷ് റാവത്തും ചെന്നിത്തലയെ നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയോട് തന്നെ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും 5 സംസ്ഥാനങ്ങളിലേക്ക് 2022 ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബർ മൂന്നാം വാരത്തോടെ തന്നെ എഐസിസി പുന;സംഘടിപ്പാക്കാനാണ് ഹൈക്കമാന്റ് തിരുമാനം. ചെന്നിത്തലയുടെ കാര്യത്തിൽ പെട്ടെന്ന് തന്നെ നേതൃത്വം തിരുമാനം കൈക്കൊണ്ടേക്കും.

അതിനിടെ ഡിസിസി പട്ടികയിലെ പൊട്ടിത്തെറികൾക്ക് ഇനി ചെവികൊടുക്കേണ്ടതില്ലെന്നാണ് പുതിയ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. മാത്രമല്ല കെപിസിസി ഭാരവാഹികളേയും സമാന്തരമായി പ്രഖ്യാപിക്കാനാണ് നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. ഡിസിസി അധ്യക്ഷൻമാരെ ഇപ്പോൾ കണ്ടെത്തിയ നിലയിൽ തന്നെ ഗ്രൂപ്പ് അതീതമായിട്ടായിരിക്കും ഭാരവാഹികളെ കണ്ടെത്തുക. ഇതിനുള്ള ചർച്ചകൾ കെപസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരംഭിച്ചിട്ടുണ്ട്. പുന:സംഘടന പൂർത്തിയാക്കാൻ മൂന്ന് മാസമാണ് ഹൈക്കമാന്റിനോട് തേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കൾ , മുൻ കെപിസിസി അധ്യക്ഷൻമാർ എം.പിമാർ, എംഎൽഎമാർ എന്നിവർ ഉൾപ്പെടെയുള്ളവരോടായിരിക്കും ചർച്ച നടത്തുക. താഴെ തട്ടിലുളള നേതാക്കളുമായും ചർച്ച നടത്തും. കാലാകാലങ്ങൾ ആയുള്ള ഗ്രൂപ്പ് വീതം വെയ്പ്പുകളിൽ തഴയപ്പെട്ട കഴിവുള്ള നേതാക്കൾക്ക് അവസരം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവർത്തിക്കുകയാണ് കെ സുധാകരൻ.

അതേസമയം, നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് ഗ്രൂപ്പുകൾ. ഇപ്പോൾ പ്രതിഷേധം കടുപ്പിച്ചില്ലെങ്കിൽ കെ പി സി സി ഭാരവാഹി നിയമനത്തിലും തങ്ങൾ പുറത്താകുന്നതിന് കാരണമാകുമെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. പട്ടികയെ ചൊല്ലി എ വി ഗോപിനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ടത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ഗ്രൂപ്പ് നേതാക്കൾ കരുതുന്നു. കൂട്ടരാജികൾ ഉണ്ടായാൽ ഗ്രൂപ്പ് നേതൃത്വത്തെ കേൾക്കാൻ കെപിസിസി നേതൃത്വം തയ്യാറാകുമെന്നും ഇവർ കണക്കാക്കുന്നു.












Click it and Unblock the Notifications