കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ! മോദിയെ തകര്‍ക്കാന്‍ യോഗ്യന്‍!

  • By Desk
Google Oneindia Malayalam News

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്നെയാവും എന്നതില്‍ യാതൊരു സംശയവമില്ല. എന്നാല്‍ പ്രതിപക്ഷം ആരെ ഉയര്‍ത്തിക്കാട്ടുമെന്നതില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ഏത് വിധേനയും അധികാരത്തില്‍ ഏറണമെന്നാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള സഖ്യത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത്.

ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ഒട്ടേറ പ്രമുഖരുടെ പേരുകളും ഉയര്‍ന്നു വന്നു. എന്നാല്‍ എന്തുവിലകൊടുത്തും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആകുമെന്ന് വ്യക്തമാക്കുകയാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍.

പ്രതിപക്ഷത്തെ പ്രമുഖര്‍

പ്രതിപക്ഷത്തെ പ്രമുഖര്‍

മമതാ ബാനര്‍ജി, പ്രിയ ഗാന്ധി, സോണിയാ ഗാന്ധി, മായാവതി, സീതാറാം യെച്ചൂരി തുടങ്ങിയ പേരുകളായിരുന്നു തുടക്കത്തില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ മറ്റുകക്ഷികളേയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇനിയും സമയമുണ്ട്

ഇനിയും സമയമുണ്ട്

പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് ഇനിയും സമയമുണ്ടെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസില്‍ പുറത്ത് നിന്ന് ഒരാളെ പരിഗണിക്കണമെന്ന നിലപാടും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാക്കളില്‍ മോദിക്ക് ബദല്‍ നില്‍ക്കാന്‍ കഴിവുള്ള ഏക വ്യക്തി രാഹുല്‍ ഗാന്ധിയാണെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

രാഹുല്‍ ഗാന്ധി തന്നെ

രാഹുല്‍ ഗാന്ധി തന്നെ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയാകും കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ പറഞ്ഞു. അതേസമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരാകണം തങ്ങളുടെ പ്രധാനമന്ത്രിയെന്ന് തിരുമാനിക്കാനുളള അധികാരം ജനങങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികള്‍ക്കെതിരല്ല

വ്യക്തികള്‍ക്കെതിരല്ല

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഏതെങ്കിലും വ്യക്തികള്‍ക്ക് എതിരല്ല. ജനങ്ങളുടെ ഓരോ വോട്ടും രാജ്യത്തെ സംരക്ഷിക്കാനുള്ളതാകുമെന്ന് ഉറപ്പുണ്ട്. രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഇന്ത്യയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തെത്തും.

പ്രത്യേക നേതാവ്

പ്രത്യേക നേതാവ്

ബിജെപിക്കെതിരായ മഹാസഖ്യത്തെ നയിക്കാന്‍ ഒരു പ്രത്യേക നേതാവിന്‍റെ ആവശ്യം ഇല്ല. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പ്രമുഖ നേതാക്കള്‍ എല്ലാവരും ജയിലില്‍ ആയിരുന്നിട്ടും ബ്രിട്ടീഷുകാര്‍ക്ക് രാജ്യം വിടേണ്ടി വന്നിരുന്നുവെന്നും ബബ്ബാര്‍ പറഞ്ഞു.

തുരത്തണം

തുരത്തണം

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ബിജെപിയെ തുരത്തണമെന്നുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ ഒതുങ്ങിയല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബിജെപിക്കെതിരായ സഖ്യത്തിന്‍റെ ആണി കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഏറ്റവും വലിയ അഴിമതി

ഏറ്റവും വലിയ അഴിമതി

റാഫേല്‍ ഇടപാടാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെവ്വും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും പെട്രോള്‍ വില ഉയരുന്നതും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ദൈന്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂഡ് ഓഫ് ദി നാഷന്‍

മൂഡ് ഓഫ് ദി നാഷന്‍

കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ സംഘടിപ്പിച്ച മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയിലും രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് പലരും ഉയര്‍ത്തിയത്. മോദിക്ക് പകരം പ്രതിപക്ഷത്ത് നില്‍ക്കാന്‍ രാഹുല്‍ തന്നെയാണ് യോഗ്യന്‍ എന്ന് സര്‍വ്വേയില്‍ പറയുന്നു.

മുസ്ലീങ്ങളും ഹിന്ദുക്കളും

മുസ്ലീങ്ങളും ഹിന്ദുക്കളും

രാജ്യത്തെ 45 ശതമാനം ഹിന്ദുക്കളും മുസ്ലീങ്ങളും രാഹുല്‍ ഗാന്ധിയുടെ പേരായിരുന്നു അടുത്ത പ്രധാനമന്ത്രിയുടെ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. കൂടാതെ കേരളവും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രാഹുലിനായിരുന്നു സര്‍വ്വേയില്‍ രാഹുലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

English summary
Rahul Gandhi is Congress’ natural prime ministerial candidate, says Raj Babbar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X