രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: രണ്ടാമത്തെ ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് തിരുവനന്തപുരം സെഷന്‍സ് കോടതി. രാഹുലിന് എതിരെയുള്ള രണ്ടാമത്തെ പീഡന പരാതിയിലാണ് കടുത്ത ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബെംഗളൂരു സ്വദേശിയായ യുവതിയെ ഹോംസ്റ്റയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്.
പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് ഹര്‍ജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ എത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിര്‍ദേശമുണ്ട്.

രണ്ട് സ്ത്രീകള്‍ പീഡന പരാതികള്‍ നല്‍കിയതിനെ തുടര്‍ന്ന് 15 ദിവസമായി ഒടുവില്‍ കഴിയുകയാണ് പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍. രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെ ഇനി ഒളിവ് ജീവിതം അവസാനിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. രണ്ടാമത്തെ കേസില്‍ ഇന്ന് രാഹുലിനെതിരെ കുറെക്കൂടി ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയതിന് പിന്നാലെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
രാഹുല്‍ എതിരെയുള്ള ഒന്നാമത്തെ പീഡന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് കെപിസിസി പ്രസിഡന്റിന് ഇ-മെയിലിലൂടെ കേരളത്തിന് പുറത്തു താമസിക്കുന്ന 23 കാരിയുടെ പരാതി നല്‍കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഈ പരാതി ഡിജിപിക്ക് കൈമാറി. 2023-ല്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയപ്പെട്ടെന്നും കുടുംബങ്ങള്‍ തമ്മില്‍ വിവാഹമാലോചിച്ച ശേഷം ആ വിശ്വാസത്തിന്റെ പുറത്ത് ഒരു ഹോം സ്‌റ്റൈല്‍ എത്തിച്ച് അവിടെവച്ച് രാഹുല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. പിന്നീട് ഭീഷണിപ്പെടുത്തി ആ ബന്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് നല്‍കിയ പരാതിയിലാണ് ആദ്യത്തെ കേസെടുത്തിരിക്കുന്നത്. നിര്‍ബന്ധിതമായി ഗര്‍ഭഛിദ്രം ചെയ്തു, ബലാത്സംഗം നടത്തി, തുടങ്ങിയ വകുപ്പുകള്‍ ആണ് രാഹുലിനെതിരെ ഉള്ളത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയത്. അതേസമയം രാഹുലിന് മുൻകൂർ ജാമ്യം ജാമ്യം അനുവദിച്ചു കൊണ്ടുള്ള സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് പ്രോസിക്യൂഷന്റെ നീക്കം.
രാഹുല്‍ നാളെ വോട്ട് ചെയ്യാന്‍ പാലക്കാട് എത്തിയേക്കുമെന്ന് വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന് വോട്ടുള്ളത്. പതിനഞ്ചു ദിവസമായി ഒളിവില്‍ കഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.












Click it and Unblock the Notifications