രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി യുവതി, മടങ്ങവേ കുഴഞ്ഞു വീണു
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി യുവതി. സെക്രട്ടേറിയറ്റില്‍ കുടുംബത്തിനൊപ്പം എത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് യുവതി ലൈംഗിക പീഡന പരാതി നല്‍കിയത്. പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ യുവതി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റൽ തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് കൈമാറി. അതിനിടെ പരാതി നൽകി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മടങ്ങവേ യുവതി കുഴഞ്ഞുവീണുവെന്നും റിപ്പോർട്ടുകളുണ്ട്.
പരാതിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിട്ടുണ്ട്. ''കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും.നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും'' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പരാതിക്കാരിയായ യുവതിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും അടക്കമുളള ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുളളത്. ഇതുമായി ബന്ധപ്പെട്ട് ഓഡിയോ സന്ദേശങ്ങളും ചാറ്റ് സ്ക്രീന്‍ഷോട്ടുകളും പുറത്ത് വന്നിരുന്നു.
അതിന് ശേഷം ഹു കെയേഴ്സ് എന്നുളള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം വിവാദമായിരുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ മാത്രമേ ഉളളൂ എന്നും പരാതി ഇല്ലെന്നും പരാതി ഉണ്ടെങ്കില്‍ അതിന് മറുപടി പറയാം എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണവും നടന്നിരുന്നു. പരാതിക്കാരിയായ യുവതിയെ കൂടാതെ മറ്റ് ചില യുവതികളും രാഹുലിന് എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അതിനിടെ പാര്‍ട്ടിക്കുളളിലും രാഹുലിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന് കഴിഞ്ഞ ദിവസം ആരോപിച്ചതും വിവാദമായി.

ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും രാഹുലിന് രാജി വെച്ച് പുറത്തിറങ്ങേണ്ടി വന്നു. എന്നാല്‍ പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സസ്പെന്‍ഷനിലിരിക്കുമ്പോഴും രാഹുല്‍ കോണ്‍ഗ്രസ് വേദികളിലും പരിപാടികളിലും പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അതേസമയം ഷാഫി പറമ്പില്‍ അടക്കം വലിയൊരു വിഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായും രംഗത്തുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ശക്തമായ നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന് എടുത്തുവെങ്കിലും രാഹുലിനെ പിന്തുണച്ച് കൊണ്ടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. രാഹുല്‍ നിരപരാധിയാണെന്നും സസ്പെന്‍ഡ് ചെയ്തത് തന്റെ അറിവോടെ അല്ലെന്നും രാഹുലിനൊപ്പം വേദി പങ്കിടും എന്നുമാണ് കെ സുധാകരന് വ്യക്തമാക്കിയത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications