Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലൈം ലൈറ്റില്‍ നില്‍ക്കാന്‍ എന്ത് നീചമായ നെറികേടും പറയും; പിസി ജോര്‍ജ് പൊതുസമൂഹത്തിന് ബാധ്യത'

തിരുവനന്തപുരം: ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. പി സി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വര്‍ഗീയ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് പി സി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം.

1

പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ പി സി ജോര്‍ജ് വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളും പി സി ജോര്‍ജ് നടത്തിയിരുന്നു.

2

ലൈം ലൈറ്റില്‍ നില്‍ക്കാന്‍ എന്ത് നീചമായ നെറികേടും പറയുന്ന വ്യക്തിയെന്ന ലേബല്‍ ജോര്‍ജ് ലൈസന്‍സാക്കി മാറ്റിയിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

3

ലൈം ലൈറ്റില്‍ നില്‍ക്കാന്‍ എന്ത് നീചമായ നെറികേടും പറയുന്ന വ്യക്തിയെന്ന ലേബല്‍ ജോര്‍ജ് ലൈസന്‍സാക്കി മാറ്റിയിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

4

'മുസ്ലിംഗളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല' impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്'' എത്ര നീചമായ വാക്കുകളാണിത്.

5

അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹാട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

6

രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടാതെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പി സി ജോര്‍ജിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പി സി ജോര്‍ജ് എന്ന മതഭ്രാന്തന്റെ ഷാള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ജീവിതത്തില്‍ ഏറ്റവും വലിയ പാപിയായി മാറുമായിരുന്നെന്ന് ചിത്രം പങ്കുവ്ചുകൊണ്ട് റിജില്‍ മാക്കുറ്റി പ്രതികരിച്ചു.

7

മതവെറിയനായ ഈ വെറുക്കപ്പെട്ടവനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചില്ലയെങ്കില്‍ കേരളം വലിയ വില നല്‍കേണ്ടി വരും. അന്ന് ആ നിലപാട് എടുത്തപ്പോള്‍ പലരും കുറ്റപ്പെടുത്തിയിരുന്നു. ആ കുറ്റപ്പെടുത്തല്‍ അഭിമാനമായാണ് ഞാന്‍ കരുതിയത്. വിണ്ടും വീണ്ടും തെളിയിക്കുന്നു ഞാന്‍ എടുത്ത നിലപാട് ശരിയാണെന്ന്- റിജില്‍ മാക്കുറ്റി പ്രതികരിച്ചു.

8

സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി.സി. ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയില്‍ അപകടകരമായ വെറുപ്പ് വളര്‍ത്തുന്നവര്‍ക്കു മുന്‍പില്‍ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നും വി ടി ബല്‍റാം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+