കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസിനെ ചോദ്യം ചെയ്താല്‍ പോര, തൂക്കി കൊല്ലണം; രൂക്ഷ പരിഹാസവുമായി കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിനെ ദില്ലി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവം വിവാദമാകുന്നു. നിരവധി പ്രതിപക്ഷ നേതാക്കള്‍ പോലീസ് നടപടിക്കെതിരെ രംഗത്തുവന്നു. കൊറോണ പ്രതിരോധ രംഗത്ത് സജീവമായി ഇടപെടുന്ന ശ്രീനിവാസിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സോഴ്‌സ് അന്വേഷിക്കാനാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ഇതിനെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തുവന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

r

കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍

യൂത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ശ്രീ BV ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സേവനങ്ങളുടെ "സോഴ്സ്" അറിയണമത്രേ!
ശ്രീനിവാസിനെ ചോദ്യം ചെയ്യുക മാത്രമല്ല അയാളെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണം. കാരണം അയാൾ നടത്തുന്ന സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളാണ്. മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനം നടത്തുന്നു....
മനുഷ്യർ ഓക്സിജൻ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോൾ സർക്കാരിന്റെ പ്രഖ്യാപി പത നയമാണ് നിസംഗത. എന്നാൽ ശ്രീനിവാസ് അവർക്ക് ഓക്സിജൻ എത്തിക്കുക എന്ന "രാജ്യദ്രോഹം" ചെയ്യുന്നു.....
തെരുവിലെ ആയിരങ്ങൾ സർക്കാരിന്റെ പട്ടികയിൽ തന്നെയില്ല , അത്തരക്കാർക്ക് ഇയാൾ ഭക്ഷണം എത്തിച്ചു നല്കുക എന്ന "ക്രൂരത" ചെയ്യുന്നു....
അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കുറ്റങ്ങൾക്ക്, തീർച്ചയായും ഇയാളെ ചോദ്യം ചെയ്തു, തുക്കിക്കൊല്ലണം....
രാജ്യം ശ്വാസം മുട്ടി മരിക്കുവാൻ സമ്മതിക്കാത ശ്രീനിവാസിനെ തൂക്കിക്കൊല്ലണം....
ഗംഗയിലും, യമുനയിലും ശവശരീരമായി ഒഴുകി നടക്കുവാൻ അനുവദിക്കാതെ അവർക്ക് മരുന്ന് എത്തിക്കുന്ന ശ്രീനിവാസിനെ തൂക്കിക്കൊല്ലണം...

വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

English summary
Rahul Mamkootathil reply to Crime Branch questioning Youth Congress President BV Srinivas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X