രാഹുൽ മാങ്കൂട്ടത്തിലിന് കുട്ടി വേണമെന്ന് പറഞ്ഞത് അതുകൊണ്ട്, ഇല്ലേൽ പൊടി തട്ടി പോയേനെ';രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ഓഡിയോ ക്ലിപ്പുകൾ എംഎൽഎക്ക് അനുകൂലമായി വരുമെന്ന് രാഹുൽ ഈശ്വർ. തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ
' ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ . ഈ ഓഡിയോ കേൾക്കുമ്പോൾ രാഹുൽ നിരപരാധിയാണെന്ന് നമുക്ക് പൂർണ്ണ ബോധ്യം വരും. പണ്ട് മീഡിയക്കാർ പറഞ്ഞത് രാഹുൽ ഗർഭചിത്രത്തിന് നിർബന്ധിച്ചു എന്നാണ് ഇപ്പോഴത്തെ വീഡിയോ രാഹുൽ പ്രഗ്നന്റ് ആകാൻ നിർബന്ധിച്ചു എന്നാണ്.

രാഹുൽ യഥാർത്ഥത്തിൽ ആ പെൺകുട്ടിയോട് കുട്ടി വേണം എന്ന് പറയുകയാണ്. ഒരു ആണിന് ഒരു പെണ്ണിനെ ഇഷ്ടമുള്ളതുകൊണ്ടാണ് പരസ്പരം കുടുംബം തുടങ്ങണം എന്നുള്ളത് കൊണ്ടാണ് കുട്ടി വേണമെന്ന് പറയുന്നത്. സെക്സ് മാത്രമാണെങ്കിൽ അവൻ അത് കഴിഞ്ഞ് തടി തപ്പിയിട്ടങ്ങ് പോകും . ആ സഹോദരിയോടാണ്, നിങ്ങൾ തമ്മിൽ ഒരു ബ്രേക്പ്പോ ഡിവോഴ്സോ സ്പ്ലിറ്റോ ഉണ്ടായി, അതിൽ വിഷമം ഉണ്ട്, ഒരു കാലത്ത് രാഹുലിന്റെയും ഈ പെൺകുട്ടിയുടെയും ഇടയിൽ നല്ല ബന്ധം നിലനിന്നിരുന്നു . അതിന് താങ്കളെ ബഹുമാനിക്കുന്നു. അതിനുശേഷം ദൗർഭാഗ്യവശാൽ സ്പ്ലിറ്റ് ഉണ്ടായി. അതിൽ വിഷം ഉണ്ട്. എല്ലാ ബന്ധങ്ങളും തകരുമ്പോൾ നമുക്ക് വേദനയും വിഷമവും ആണ് .
കുഞ്ഞ് വേണമെന്ന് നിർബന്ധം പിടിച്ചതും ഗർഭഛിദ്രം നടത്തണമെന്ന് നിർബന്ധം പിടിച്ചതും രാഹുൽ എന്നാണ് പറയുന്നത്. ഒരാണ് പെണ്ണിനോട് നമുക്ക് ഒരു കുഞ്ഞു വേണമെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നമുക്കൊരു കുടുംബം തുടങ്ങണമെന്നും എനിക്ക് നിന്നെ ഇഷ്ടമാണെന്നും പരസ്പരം യോജിപ്പാണെന്നുമാണ്. എന്തായാലും ആ ഓഡിയോ കേൾക്കണം. പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ് പെൺകുട്ടിയും രാഹുലും സംസാരിക്കുന്നതാണ് ഉള്ളടക്കം.
ആ സഹോദരിയോടാണ് പറയുന്നത്, നിങ്ങളുടെ ജീവിതത്തിലെ പേഴ്സണൽ ട്രാജഡിയും വേദനയും വെച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിനെ രാഷ്ട്രീയപരമായി തകർക്കാൻ ചില ആൾക്കാർ ഇറങ്ങുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. യഥാർത്ഥത്തിൽ ഉളുപ്പില്ലാത്ത നാണമില്ലാത്ത ഈ വർഗ്ഗം പെണ്ണിന്റെ വേദനയും ഗർഭത്തെയും വിഷമത്തെയും പ്രണയത്തകർച്ചയും എല്ലാം രാഷ്ട്രീയപരമായി ആയുധവൽക്കരിക്കുകയാണ്. ഇത് ഏറ്റവും നീചവും മ്ലേഛവുമായ കാര്യമാണ് .ഈ ബന്ധത്തിൽ അല്ലെങ്കിൽ അതിന്റെ തകർച്ചയിൽ കടന്നുപോയ വിഷമങ്ങളേയും വേദനകളേയുമെല്ലാം രാഹുൽ മാങ്കൂട്ടത്തിൽ എമ്പതൈസ് ചെയ്യുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്.
ഈ രീതിയിൽ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന ആൾക്കാരെ ഒരു കാരണവശാലും സഹോദരി എൻകറേജ് ചെയ്യരുത്. ഇത് കേൾക്കുന്ന സാധാരണ മലയാളിക്ക് മനസ്സിലാകും രാഹുൽ മാങ്കൂട്ടത്തിലു ആ പെൺകുട്ടിയും തമ്മിൽ ഇഷ്ടമായിരുന്നു, പ്രണയമായിരുന്നു. കല്യാണവും കുടുംബവും ആഗ്രഹിച്ചിരുന്നു ,ആ തിരിച്ചറിവ് നമ്മുടെ മലയാളികൾക്കുണ്ടാകട്ടെ. അതിനുശേഷം വളരെ വേദനാജനകമായി അവർക്കിടയിൽ സ്പ്ലിറ്റ് ഉണ്ടായി. ആ ബന്ധത്തിന് വിള്ളൽ ഉണ്ടായി. ഈ പെൺകുട്ടിയും അറിയേണ്ട കാര്യം രാഹുൽ മാങ്കൂട്ടത്തിൽ നിങ്ങളെ ഇഷ്ടമായതുകൊണ്ടാണ് ഈ കുട്ടിയുടെ കാര്യം ആലോചിച്ചത്. ഇല്ലെങ്കിൽ സെക്സ് കഴിഞ്ഞ അവിടുന്ന് പൊടിയും തെട്ടി പോകും. പക്ഷേ രാഹുൽ മാങ്കൂട്ടത്തിൽ കുട്ടിയെ നിങ്ങളോടൊപ്പം വേണമെന്ന് നിർബന്ധം പിടിച്ചു എന്നാണ് ആ പെൺകുട്ടി പറയുന്നത് ,അതിനർത്ഥം ഒരു ജീവിതകാലം കമിറ്റ്മെന്റ് ആ മനുഷ്യൻ മനസ്സിൽ കണ്ടിരുന്നു എന്നുള്ളതാണ്. ദൗർഭാഗ്യവശാൽ ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തെറ്റിയതായിരിക്കാം', രാഹുൽ ഈശ്വർ വീഡിയോയിൽ പറഞ്ഞു. പെൺകുട്ടിയോട് ഐക്യദാർഢ്യപ്പെടുന്നുവെന്നും എന്നാൽ രാഹുൽ ശക്തമായി മുന്നോട്ട് പോകണമെന്നും രാഹുൽ പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications