Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം; 'Love you to moon and back' എന്നെഴുതിയ ചായക്കപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരവേദിയിലിരിക്കുന്നതിനിടെ മുഖ്യമന്ത്രി ഉപയോഗിച്ച ചായക്കപ്പിലെ വാചകമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'Love you to moon and back' എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയില്‍ ഉപയോഗിച്ചത്.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെയാണ് മുഖ്യമന്ത്രിയുടെ കപ്പിലും ഇടംപിടിച്ചത്. ഇതോടെ മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമായി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Rahul Mamkoottathil

'ദൈവത്തിന് നന്ദി' പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കില്‍ പ്രതികരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിതയായിരുന്നു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. ദൈവത്തിന് നന്ദിയെന്നും വേദനകള്‍ക്കും വഞ്ചനകള്‍ക്കും ഇടയില്‍ ദൈവം അംഗീകരിച്ചുവെന്നുമായിരുന്നു അതിജീവിതയുടെ വാക്കുകള്‍. ഈ കുറിപ്പിന്റെ അവസാനത്തിലായിരുന്നു 'Love you to moon and back' എന്ന വാചകവും ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭയുടെ സത്യാഗ്രഹ സമരവേദിയില്‍ ആണ് മുഖ്യമന്ത്രി ഇതേ വാചകമുള്ള കപ്പ് കൈവശം വെച്ചത്. മൂന്നാം ബലാത്സംഗക്കേസില്‍ ആണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരംമായിരുന്നു അറസ്റ്റ്. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെ ഡി ജി പിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ഇതോടെ പരാതിക്കാരി വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയ മതി അറസ്റ്റ് എന്ന മുന്‍ തീരുമാനം പൊലീസ് മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ഡി ജി പി അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടു.

പിന്നീട് അതീവ രഹസ്യമായ നീക്കങ്ങളിലൂടെ രാഹുലിനെ അര്‍ധരാത്രി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. എഐജിപൂങ്കുഴലിയുടെ നേതൃത്വത്തില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ മിന്നല്‍ ഓപ്പറേഷനൊടുവിലായിരുന്നു രാഹുലിനെ പിടികൂടിയത്. പൊലീസുകാര്‍ ഹോട്ടല്‍ മുറിയിലെത്തും വരെ താന്‍ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുല്‍ അറിഞ്ഞിരുന്നില്ല.

ഇന്നലെ കോടതി അവധിയാണ് എന്നതിനാല്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം ലഭിക്കാതിരിക്കാനുള്ള ഇടപെടലും പൊലീസ് നടത്തി. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിവലാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+