കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രതീക്ഷിത മഴ, കടല്‍ ക്ഷോഭം; വീടുകള്‍ തകര്‍ന്നു, ആളുകളെ മാറ്റുന്നു, ക്യാമ്പുകള്‍ തുറന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പല ജില്ലകളിലും കടലാക്രമണം രൂക്ഷമാണ്. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊറോണ കാരണം സംസ്ഥാനം കടുത്ത പ്രതിസന്ധിയും ലോക്ക്ഡൗണും തുടരുന്നതിനിടെയാണ് മഴ ഭീഷണി.

Recommended Video

cmsvideo
Fearing likely formation of Cyclone Tauktae, relief camps opened
s

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണുള്ളത്. കണ്ണൂരും കാസര്‍കോടും യെല്ലോ അലേര്‍ട്ടും. വരും ദിവസങ്ങളിലും അലേര്‍ട്ട് നിലനില്‍ക്കും. തിരുവനന്തപുരം ജില്ലയില്‍ 51 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൊല്ലം ജില്ലയില്‍ 24, ഇടുക്കിയില്‍ 4, എറണാകുളത്ത് 8 പേരെയും ക്യാമ്പിലെത്തിച്ചു. 3071 കെട്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പായി മാറ്റാന്‍ സൗകര്യമൊരുക്കിയിട്ടുണഅട്. 4.23 ലക്ഷം പേരെ താമസിപ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.

ഗാസയെ 'ചുട്ടെടുക്കാന്‍' ഇസ്രായേല്‍; 9000 സൈനികരെ കൂടി ഇറക്കി, കരയുദ്ധം ആരംഭിക്കുന്നു, മരണം 113ഗാസയെ 'ചുട്ടെടുക്കാന്‍' ഇസ്രായേല്‍; 9000 സൈനികരെ കൂടി ഇറക്കി, കരയുദ്ധം ആരംഭിക്കുന്നു, മരണം 113

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

കോഴിക്കോട് തോപ്പയില്‍ ബീച്ചില്‍ കടല്‍വെള്ളം കയറിയതിനെ തുടര്‍ന്ന് 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കൊല്ലം ജില്ലയിലെ ആലപ്പാട് കടല്‍ ക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുള്ളതിനാല്‍ കൊല്ലത്ത് ആറ് കപ്പലുകള്‍ നങ്കൂരമിട്ടു. എറണാകുളം ചെല്ലാനത്ത് കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മലപ്പുറം പൊന്നായില്‍ കടല്‍ ക്ഷോഭത്തില്‍ വ്യാപക നഷ്ടമുണ്ടായി. വെളിയങ്കോട് ഫിഷറീസ് സ്‌കൂള്‍ താല്‍ക്കാലിക ക്യാമ്പ് ഒരുക്കുകയാണ്. ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നെല്ല് സംഭരണം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ജലം ഒഴുക്കിവിടാന്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ 30 ഷട്ടറുകകള്‍ തുറന്നു.

ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം

English summary
Rain in Kerala: Sea water enters to Houses, Relief Camps Opened, All Districts alerted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X