'രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി', ഗവർണറെ കേന്ദ്രം ആയുധമാക്കുന്നെന്ന് യെച്ചൂരി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 'ജാതിമത വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന രാജ്യത്തെ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന് വേണ്ടി കേന്ദ്രസർക്കാർ ഗവർണറെ ആയുധമാക്കുകയാണ്'. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

'ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. പ്രതിഷേധം വ്യക്തിപരമല്ല, നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല കേന്ദ്രം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്'. പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന രീതിയിൽ കേന്ദ്ര സർക്കാർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് എന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ഉത്തരേന്ത്യന്‍ മാതൃകയില്‍ ആര്‍എസ്എസും ബിജെപിയും നടപ്പിലാക്കുന്ന കാവിവല്‍ക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണ് പതിനായിരങ്ങൾ പങ്കെടുത്ത രാജ്ഭവന് മുന്നിലെ പ്രതിഷേധ കൂട്ടായ്മയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. കേരളത്തെ വിജ്ഞാന സമൂഹമാക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ അതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications