രാജേഷ് വധം: സത്താറിനേയും മുന്‍ ഭാര്യ സഫിയയേയും ഉടന്‍ നാട്ടിലെത്തിക്കും! ഇരുവരും കുടുങ്ങും!

  • Written By: Desk
Subscribe to Oneindia Malayalam

മടവൂരില്‍ മുന്‍ റേഡിയോ ജോക്കിയായ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സത്താറിനും അപ്പുണ്ണിക്കും പിന്നാലെ പോലീസ്. കേസിലെ ഒന്നാം പ്രതിയും മൂന്നാം പ്രതിയുമായ ഇരുവരേയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൊലയുടെ മാസ്റ്റര്‍ മൈന്‍റ് സത്താറാണെന്ന് കസ്റ്റഡിയില്‍ ഉള്ള അലിഭായ് വെളിപ്പെടുത്തിയിരുന്നു.

മുന്‍ ഭാര്യ സഫിയയും രാജേഷും തമ്മിലുള്ള അവിഹിത ബന്ധമാണ് തന്‍റെ കുടുംബം തകര്‍ത്തതെന്നും അതിനാല്‍ രാജേഷിനെ വകവരുത്തണമെന്നും അലിഭായിയോട് സത്താര്‍ പറയുകയായിരുന്നു. എന്നാല്‍ ആദ്യം പിന്‍മാറിയ അലിഭായിയെ ബിസിനസ് പാട്ണറാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് സത്താര്‍ കൊലയില്‍ പങ്കാളിയാക്കിയത്.

പിടിയിലാവേണ്ടത് അപ്പുണ്ണി

പിടിയിലാവേണ്ടത് അപ്പുണ്ണി

നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കേസില്‍ സത്താര്‍ ഒന്നാം പ്രതിയും അലിഭായ് രണ്ടാം പ്രതിയുമാണ്. ക്വട്ടേഷന്‍ സംഘത്തലവനായ അപ്പുണ്ണിയാണ് കേസിലെ മൂന്നാം പ്രതി. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം അലിഭായ് ഖത്തറിലേക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയെന്നാണ് അലിഭായ് പോലീസിന് മൊഴി നല്‍കിയത്. ഇതോടെ അപ്പുണ്ണിക്കായുള്ള തിരച്ചില്‍ പോലീസ് വ്യപാകമാക്കി. അതേസമയം ഒളിവില്‍ കഴിയുന്ന അപ്പുണ്ണിക്ക് സത്താര്‍ ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചത്. നിരവധി തവണ സത്താറുമായി അപ്പുണ്ണി വീഡിയോ കോള്‍ വിളിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഒളിവില്‍ കഴിയാനും പണം

ഒളിവില്‍ കഴിയാനും പണം

ക്വട്ടേഷന്‍ സംഘത്തലവനിലും നാട്ടില്‍ നിന്ന് കൊലപാതകം ആസൂത്രണം നടത്തുകയും ചെയ്ത അപ്പുണ്ണി തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ആവാം ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. നേരത്തേ അപ്പുണ്മി ഇവിടങ്ങളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇവിടെ ഒളിവില്‍ കഴിയാന്‍ അപ്പുണ്ണിക്ക് എളുപ്പമാണ്. ഇയാളുടെ ദക്ഷിണേന്ത്യയിലുള്ള പല സുഹൃത്തുക്കളേയും പോലീസ് നിരീക്ഷിച്ച് വരികയാണ്. നിലവില്‍ മൊബൈല്‍ ഒന്നും അപ്പുണ്ണി ഉപയോഗിക്കുന്നില്ല. എങ്കിലും ഇയാളുടെ ഒളി താവളങ്ങളെ കുറിച്ച് ഇയാള്‍ സത്താറുമായി വിവരം കൈമാറുന്നുണ്ട്.

നാട്ടിലെ സൂത്രധാരന്‍

നാട്ടിലെ സൂത്രധാരന്‍

കൊലനടത്താന്‍ മൂന്ന് മാസം മുമ്പാണ് സത്താറും അലിഭായിയും അപ്പുണ്മിയെ സമീപിച്ചത്. അന്ന് മുതല്‍ തന്നെ ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയായ അപ്പുണ്ണി കൊല നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരുന്നു. അപ്പുണ്ണിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യന്‍ വിമാനത്താവളം വഴി വരാതെ അലീഭായ് കാഠ്മണ്ഡു വഴി നാട്ടില്‍ എത്തിയത്. വിമാനം ഇറങ്ങിയാല്‍ പാസ്പോര്‍ട്ട് പരിശോധിക്കുമെന്നതിനാലാണ് അപ്പുണ്ണി ഇത്തരം ഒരു നിര്‍ദ്ദേശം വെച്ചത്. ബാംഗ്ലൂരില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്ത് കൃത്യം നടത്തി മുങ്ങാന്‍ ആയിരുന്നു അപ്പുണ്ണി പദ്ധതി ഇട്ടത്. എന്നാല്‍ റെന്‍റ് എ കാര്‍ എടുക്കുന്നതിന് കര്‍ണാടകത്തില്‍ ഉള്ള മാനദണ്ഡങ്ങള്‍ സംഘത്തെ കുഴക്കി. തുടര്‍ന്നാണ് നാട്ടില്‍ നിന്ന് കാര്‍ തരപ്പെടുത്തിയത്. കൊലയ്ക്ക് വേണ്ട ആയുധങ്ങള്‍ തരപ്പെടുത്തേണ്ടതും അപ്പുണ്ണിയുടെ ചുമതലയായിരുന്നു.

സത്താറിനെ നാട്ടിലെത്തിക്കും

സത്താറിനെ നാട്ടിലെത്തിക്കും

ചെക്ക് കേസില്‍ ഖത്തറില്‍ കുടുങ്ങിയ സത്താറിനെ നാട്ടിലെത്തിച്ചാല്‍ മാത്രമേ രാജേഷ് വധക്കേസ് അവസാനിപ്പിക്കാന്‍ പോലീസിന് സാധിക്കുള്ളൂ. ഇതിനായി സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന റെഡ്കോര്‍ണര്‍ നോട്ടീസിലൂടെ നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിലവില്‍ അയാള്‍ ഖത്തറില്‍ നാല് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുമ്ട്. അത് തീര്‍ക്കാതെ സത്താറിന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി ലഭിച്ചേക്കില്ല. അതിനാല്‍ ബന്ധുക്കളെ ബന്ധപ്പെട്ട് സത്താറിന്‍റെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

സഫിയയേും ചോദ്യം ചെയ്യും

സഫിയയേും ചോദ്യം ചെയ്യും

സത്താറിന്‍റെ ഭാര്യ സഫിയയേയും നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. രാജേഷിന്‍റെ കൊലപാതകം നടന്നത് മുതല്‍ ഇവര്‍ പോലീസിനോട് നടത്തിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവരെ ചോദ്യം ചെയ്യണം എന്ന് തന്നെയാണ് പോലീസ് നിലപാട്. സഫിയയുടെ മൊഴി രേഖപ്പെടുത്തി ചില തെളിവുകള്‍ കൂടി ഇവരില്‍ നിന്ന് പോലീസിന് ശേഖരിക്കേണ്ടതുണ്ട്. എംബസി മുഖാന്തരം ഇവരെ വിട്ടുകിട്ടാനായി പോലീസ് ശ്രമം തുടങ്ങി. നേരത്തേ സത്താറിനേയും രാജേഷിനേയും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു സഫിയയുടെ മൊഴി.

രാജേഷ് വധം: കൊലയ്ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് സത്താര്‍! അറസ്റ്റ് ഉടന്‍?

ഉന്നാവോ കേസ്: ഇരയ്ക്ക് ബിജെപി സര്‍ക്കാരിന്‍റെ 'സ്പോണ്‍സേഡ്' തടവ്.. കുടിവെള്ളം പോലും തരുന്നില്ലെന്ന്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rajesh murder sathar giving support to appunni reports

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്