Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ ഉപതിരഞ്ഞെടുപ്പ് നവംബർ 29 ന്; സീറ്റ് കേരള കോൺഗ്രസിന് തന്നെ..ഇറങ്ങുക ജോസ് കെ മാണി?

തിരുവനന്തപുരം; കേരളത്തിൽ ഒഴിഞ്ഞ് കിടക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 29 ന് നടക്കും. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി രാജിവെച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 16 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 17 ന് സൂക്ഷ്പരിശോധന . 22 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

1

കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ.മാണി രാജിവച്ചത്. സാധാരണ നിലയിൽ ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തണം എന്നാണ് നടപടിയെങ്കിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയായിരുന്നു.എന്നാൽ സംസ്ഥാന നിയമസഭ തിരഞ്ഞെട്പപ് ഉൾപ്പെടെ ഈ സമയത്ത് നടത്തിയിട്ടും രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാകാത്ത കമ്മീഷൻ നടപടിയെ ചോദ്യം ചെയ്ത് എംഎൽഎമാർ കോടതിയെ സമീപിച്ചിരുന്നു.

2

എം എൽ എമാരായ കെ എൻ ഉണ്ണികൃഷ്‌ണൻ, വി ആർ സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവരായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിങ്കളാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കാനിരിക്കേയാണ് ഇപ്പോൾ ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാിച്ചിരിക്കുന്നത്.

3


നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു രാജ്യസഭ എംപി സ്ഥാനം ജോസ് കെ മാണി രാജിവെച്ചത്. പിജെ ജോസഫുമായി ഇടഞ്ഞ് യു ഡി എഫ് വിടാനുള്ള തിരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു രാജി. 2018 ലായിരുന്നു യു ഡി എഫ് രാജ്യസഭ അംഗമായി ജോസ് കെ മാണി തിരഞ്ഞെടുക്കപ്പെട്ടത്.

4

ബാര് കോഴ കേസിൽ യുഡിഎഫുമായി ഇടഞ്ഞ് നിൽക്കുകയായിരുന്ന കെ എം മാണിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഒഴിവുന്ന രാജ്യസഭ സീറ്റ് കോൺഗ്രസ് കേരള കോൺഗ്രസിന് നൽകിയത്. അന്ന് പാർട്ടിയിൽ ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതേസമയം യുഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപിച്ച ജോസ് എംപി സ്ഥാനം രാജിവെയ്ക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു. ഇതിനേ തുടർന്നായിരുന്നു രാജിവെച്ചത്.

5

അതേസമയം തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് തന്നെ ഇക്കുറി സീറ്റ് നൽകാനാണ് ധാരണ.ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭ സിപിമ്മിനെന്നായിരുന്നു. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റ് വിട്ടുനൽകില്ലെന്ന നിലപാട് കേരള കോൺഗ്രസ് കൈക്കൊണ്ടു. തുടർന്ന് ഘടകക്ഷികളുമായി ആലോചിച്ച് അവർക്ക് തന്നെ സീറ്റ് കൊടുക്കാൻ സിപിഎം നേരത്തേ തിരുമാനിച്ചിരുന്നു

6

മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണനയും ജോസ് പക്ഷത്തിന് നൽകേണ്ടതുണ്ടെന്നാണ് സിപിഎമ്മിന്റെ വികാരം. അതേസമയം രാജ്യസഭ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇത്തവണ പാലാ നിയമസഭ മണ്ഡലത്തിൽ നിന്നും ജോസ് മത്സരിച്ചെങ്കിലും കനത്ത തോൽവിയായിരുന്നു മാണി സി കാപ്പനോട് ജോസ് നേരിട്ടത്.

7

പാർട്ടി വമ്പൻ വിജയം നേടിയപ്പോൾ പാലായിലെ തിരഞ്ഞെടുപ്പിലെ പരാജയം ജോസ് കെ മാണിക്ക് നൽകിയ ക്ഷീണം ചെറുതല്ല. ഇപ്പോൾ പാർട്ടി ചെയർമാൻ സ്ഥാനം അല്ലാതെ മറ്റ് പദവികൾ ഒന്നും ജോസ് വഹിക്കുന്നില്ല. ഈ സാഹചര്യത്തിൽ എം പി സ്ഥാനത്തേക്ക് ജോസ് തന്നെ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.പാർട്ടിയിലും ഇത് സംബന്ധിച്ച ആവശ്യം ശക്തമായിട്ടുണ്ട്. സ്റ്റീഫൻ ജോർജിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.

8

അതേസമയം നിയമസഭ സമ്മേളനത്തിനൊടുവിൽ എൽഡിഎഫ് യോഗം ചേർന്നിട്ടാകും അന്തിമ പ്രഖ്യാപനം നടത്തുക. കേരള കോൺഗ്രസ് സ്റ്റിയറിംഗ് യോഗവും ഉടൻ ചേരും. ആര് മത്സരിക്കണമെന്ന കാര്യം യോഗത്തിൽ തിരുമാനിക്കും.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+