Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രം: നിലപാട് വ്യക്തമാക്കി തരൂർ, ദേശീയ നേതൃത്വത്തിന്റെ നിലപാടില്‍ കേരളത്തില്‍ ആശങ്ക

തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയമായി കാണുന്നതില്‍ എതിർപ്പാണെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവുമായി ശശി തരൂർ. രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ചില വ്യക്തികളെയാണ് ക്ഷണിച്ചത്. പോകണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും. കോണ്‍ഗ്രസിലെ നാല് നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇവർ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഒരു നിലപാടും എടുത്തിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ഇതിനെ ഒരു ഭക്തിയുടേയും വിശ്വാസത്തിന്റേയും വിഷയമായി കണ്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ തോന്നിയാല്‍ ആരും അതിനെ തെറ്റായി കാണുന്നില്ല. അല്ലാതെ ഇതിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്. ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് അറിയാന്‍ അല്‍പം കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

congress

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് താൻ രാമ ക്ഷേത്രം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ല. ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലി. അങ്ങനെ സന്ദർശിച്ചാല്‍ അത് ജനം വേറെ രീതിയില്‍ എടുക്കും. യെച്ചൂരിയുടെ പാർട്ടിക്ക് മതവിശ്വാസം ഇല്ല. ഭൂമി പൂജ ഉൾപ്പെടെ എല്ലാം ബിജെപി പ്രചരണയുധമാക്കിയെന്നും ഇതെല്ലാം ബിജെപിയുടെ കളിയാണ്. കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് പോലെ യുവാക്കൾക്ക് ജോലിയുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. കോൺഗ്രസ് പാർട്ടി മതവിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന സൂചനയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എ ഐ സി സി നേതൃത്വത്തെ ആശങ്ക അറിയിച്ചു. സംസ്ഥാനത്തെ പാർട്ടിയെ എതിരാളികള്‍ പ്രതിസന്ധിയിലാക്കും എന്നാണ് കേരളത്തിലെ നേതാക്കള്‍ ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. വിഷയം സി പി എമ്മും വലിയ രീതിയില്‍ ചർച്ചയാക്കി കൊണ്ടുവരാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് കെ പി സി സി ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുന്നത്.

അതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയും രംഗത്ത് വന്നു. ഉദ്ഘാടന പരിപാടിക്കായി ലഭിച്ച ക്ഷണം ഉടനടി നിരസിച്ച സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആര്‍ജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്നാണ് സംഘടനയുടെ മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗം പറയുന്നത്.

'ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നതെന്ന തിരിച്ചറിവ് സി.പി.എം നേതാവ് സിതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ക്കുണ്ട്. അതുകൊണ്ടാണ് രാമജന്മഭൂമി തീര്‍ഥട്രസ്റ്റിന്റെ ക്ഷണം ലഭിച്ചയുടന്‍, ക്ഷേ ത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് തലയുയര്‍ത്തി പറയാന്‍ യെച്ചൂരിക്കു ത്രാണി ഉണ്ടായത്. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്' - സുപ്രഭാതം മുഖപ്രസംഗത്തിലൂടെ സമസ്ത വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+