Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗ്രൂപ്പ് വഴക്ക് തീർക്കാൻ തന്നെ ബിജെപിക്ക് സമയമില്ല', രാമസിംഹന്‍ അബൂബക്കര്‍ ഹൈക്കോടതിയിലേക്ക്

മലപ്പുറം: മലബാര്‍ കലാപം പ്രമേയമാക്കിയുളള 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ച് നീക്കിയെന്ന് ആരോപിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ഹൈക്കോടതിയിലേക്ക്. നിയമവിരുദ്ധമായാണ് പ്രധാന രംഗങ്ങള്‍ നീക്കം ചെയ്തത് എന്ന് രാമസിംഹന്‍ ആരോപിക്കുന്നു.

സിനിമയ്ക്ക് വേണ്ടി ബിജെപിയുടെ സഹായം തേടിയിട്ടില്ലെന്നും പാര്‍ട്ടിക്ക് ഗ്രൂപ്പ് വഴക്കുകള്‍ തീര്‍ക്കാന്‍ തന്നെ സമയം ഇല്ലെന്നും രാമസിംഹന്‍ കുറ്റപ്പെടുത്തി.

1

ഇത് പ്രോ ഹിന്ദു സിനിമ ആണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ പാര്‍വ്വതി തന്നോട് ആദ്യം പറഞ്ഞത്. തന്നോട് വിശദീകരണമൊന്നും ചോദിക്കാതെയാണ് അവര്‍ സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. അവിടെ രണ്ട് പേര്‍ തന്നെ അനുകൂലിക്കുകയും രണ്ട് പേര്‍ എതിര്‍ക്കുകയും ചെയ്തു. ഇവരൊക്കെ ചരിത്രം അറിയാത്ത ആളുകളാണ്. തൂവൂര്‍ കിണര്‍ സിനിമയില്‍ പാടില്ലെന്ന് ഏത് ചരിത്രം പഠിച്ചിട്ടാണ് അവര്‍ പറയുന്നത്.

2

ആ ഭാഗങ്ങള്‍ കട്ട് ചെയ്യുന്നത് അവര്‍ ആര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്നത് കൂടി മനസ്സിലാക്കണം. ചരിത്ര പുസ്തകങ്ങള്‍ അടക്കം സെന്‍സര്‍ ബോര്‍ഡിന് കൊടുത്തിട്ടുണ്ട്. അനുബന്ധ രേഖകളുണ്ട് ഓരോ സീനിനും. ദുരന്തങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ സിനിമയില്‍ കാണിച്ചിട്ടുളളൂ. തൊലിയുരിക്കുന്നതോ മുളക് അരച്ച് തേക്കുന്നതോ ബലാത്സംഗം ചെയ്യുന്നതോ ഈ സിനിമയില്‍ കാണിച്ചിട്ടില്ല.

3

പ്രോ ഹിന്ദു സിനിമ ആണെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രോ ഇസ്ലാമിക് സിനിമ ആയിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു അല്ലേ എന്ന് താന്‍ തിരിച്ച് ചോദിച്ചു. 1921ലേത് ജന്മി വിരുദ്ധ കലാപമാണെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇരിക്കുന്നിടത്തോളം അവര്‍ വേറെ എന്തെങ്കിലും ചിന്തിക്കുമോ? നിഷ്പക്ഷമായി ആരും കണ്ട് നോക്കൂ. നല്ല മുസ്ലീംങ്ങളെ തന്റെ സിനിമയില്‍ നല്ലതായി കാണിച്ചിട്ടുണ്ട്.

4

താന്‍ ഒരു പക്ഷവും പിടിച്ചിട്ടില്ല. ചീത്ത മുസ്ലീംങ്ങളെ ചീത്തയായും കാണിച്ചിട്ടുണ്ട്. രേഖപ്പെടുത്തിയ ചരിത്രം തനിക്ക് കോടതിക്ക് മുന്നില്‍ തെളിയിക്കാനുളള അവസരമുണ്ട്. ആദ്യത്തെ റിവൈസിംഗ് കമ്മിറ്റിയില്‍ ഭൂരിപക്ഷം കിട്ടിയിട്ട് പിന്നെയും എന്തിനാണ് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. നിയമവിരുദ്ധമായ കാര്യങ്ങളാണ് നടന്നത് എന്നതിന് തന്റെ കയ്യില്‍ തെളിവുണ്ട്.

എജ്ജാതി ഗ്ലാമറസ്... ഗോപിക പുതിയ ലുക്ക് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

5

സെന്‍സര്‍ ബോര്‍ഡില്‍ ബിജെപിയിലെ കുറച്ച് പേര്‍ മാത്രമാണ് അംഗങ്ങളായിട്ടുളളതെന്നും അവരെ വിളിക്കുന്നത് പോലും ഇല്ലെന്നും രാമസിംഹന്‍ ആരോപിച്ചു. ഇഷ്ടമുളളവരെ മാത്രം വിളിച്ചാണ് പ്രിവ്യൂ നടത്തുന്നത്. പാര്‍വ്വതിക്കാണ് അതിനുളള അവകാശം. അവര്‍ക്ക് ഇഷ്ടമുളളവരെ വിളിക്കാം. താനും അംഗമാണെങ്കിലും തങ്ങളെ ആരും വിളിക്കാറില്ല. തമ്പുരാനേ എന്ന് വിളിക്കുന്നത് തന്നോട് കട്ട് ചെയ്യാന്‍ പറഞ്ഞു.

6

മാതാപിതാക്കളുടെ പാപങ്ങളുടെ ഫലമായാണ് മക്കള്‍ക്ക് ബുദ്ധിമാന്ദ്യം എന്ന് പറയുന്നത് കഴിഞ്ഞ മാസം ഒരു സിനിമയിലുളളത് കട്ട് ചെയ്തിട്ടില്ല. താന്‍ ഈ സിനിമ ചെയ്യാന്‍ തുടങ്ങിയത് മുതല്‍ കാര്യങ്ങള്‍ എതിരെയാണ്. സിനിമയിലൂടെ എതിര്‍ക്കാതെ വളഞ്ഞ വഴിയിലൂടെ എതിര്‍ക്കുന്നത് ശരിയല്ല. സിനിമ ചെയ്യാനുളള പണത്തിന് ബിജെപിക്കാരെ ആരെയും വിളിച്ചിട്ടില്ല. താനിപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുളള ആളാണെന്നും രാമസിംഹന്‍ പറഞ്ഞു.

പർപ്പിളിൽ സൂപ്പർ ലുക്കിൽ കയാദു... മലയാളികൾ ഏറ്റെടുത്ത നങ്ങേലിയുടെ കലക്കൻ ലുക്ക് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+