കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നു; ബിജെപിയെ ഒറ്റക്കെട്ടായി നേരിടണമെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ നർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാല ബിഷപ്പിന്റെ പരാമർശത്തിൽ വിവാദം പുകയുന്നതിനിടെ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ബിഷപ്പ് പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ലെ്നും സമൂഹത്തെ ബാധിക്കുന്ന പ്രശ്നം അദ്ദേഹം ജനാധിപത്യ രീതിയിൽ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. ഇന്ന് വിഷയത്തിൽ ബിഷപ്പിന് പിന്തുണ അറിയിക്കാൻ ബിജെപി നേതാക്കൾ പാലാ ബിഷപ്പ് ഹൗസ് സന്ദർശിക്കുകയും ചെയ്തിരുന്നു. അതേസമയം വിവാദം മുതലെടുക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലക്ക് വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ

ramesh chennithala

രാജ്യത്ത് വർഗ്ഗീയത ആളി കത്തിക്കുവാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മുൻപ് എങ്ങും ഇല്ലാത്ത നിലയിൽ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ബി.ജെ.പി ശ്രമം നടത്തുകയാണ്.
കേരളത്തിലും ഏത് സംഭവം നടന്നാലും അതിൽ വർഗ്ഗീയത ആളിക്കത്തിക്കാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത്.

പാലാ ബിഷപ്പ് ൻ്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണ് ബി.ജെ.പി. നമുക്ക് ആവശ്യം മത വിശ്വാസികൾ തമ്മിലുള്ള അനുരഞ്ജനവും, യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടി ഉള്ള പ്രവർത്തനങ്ങളും ആണ്. കേരളം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്ത് ബി.ജെ.പി നമ്മളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുവാൻ ബോധപൂർവം ശ്രമിക്കുന്നു.

Recommended Video

cmsvideo
കേരള: ലൗ ജിഹാദ് – നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി

എൻ്റെ സുഹൃത്തുകൂടിയായ ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗവർണറുടെ കസേരയ്ക്ക് ഒരിക്കലും യോജിച്ചതല്ല. മതേതരത്വത്തിന് പേരുകേട്ട നമ്മുടെ കേരളത്തിൽ സമാധാന അന്തരീക്ഷം കളങ്കപ്പെടുത്താൻ നോക്കുന്ന ബി.ജെ.പി യെ നാം ഒരുമിച്ച് നിന്ന് നേരിടണം. ബി.ജെ.പി യുടെയും ആർ.എസ്.എസ് ൻ്റെയും ഈ നീക്കത്തിനെതിരെ ജനങ്ങൾ ജാഗരൂരായിരിക്കണം.

ഗോൾവാൾക്കറുടെ ചരിത്രം പഠിപ്പിക്കാൻ താല്പര്യം എടുക്കുന്ന പിണറായി വിജയന്റെ വൈസ് ചാൻസലർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും മാറ്റിനിർത്തി ഗോൾവാൽക്കരെ പഠിപ്പിക്കണം എന്ന് പറയുന്ന വൈസ് ചാൻസലറും അക്കാദമിക് സമിതികളും ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ ആണ് നോക്കുന്നത് ?

നെഹ്റുവിൻ്റെയും ഗാന്ധിയുടെയും സ്മരണകളെ പോലും ഭയക്കുന്ന ഒരു സർക്കാർ ആണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ചരിത്ര താളുകളിൽ നിന്നും നെഹ്റുവിനെയും ഗാന്ധിയെയും തുടച്ചു മാറ്റുവാനുള്ള പ്രയത്നങ്ങളാണ് ബി.ജെ.പി ചെയ്യുന്നത്. ഇതേ നയമാണ് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ സ്വീകരിച്ചത്. രാജ്യമെങ്ങും കാണുന്ന ഈ പ്രവണത കേരള സർക്കാരും കണ്ണൂർ യൂണിവേഴ്സിറ്റിയും എന്തിനാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്?
നമ്മുടെ നാട്ടിൽ മതേതരത്വം നിലനിർത്തുവാനുള്ള ഉത്തരവാദിത്വവും കോൺഗ്രസ് പാർട്ടിക്ക് ഉണ്ട്. ഈ വർഗ്ഗീയത നീക്കങ്ങൾക്കെതിരെ ഒരു മതേതര പാർട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണി നിരക്കേണ്ടെ ഒരു സന്ദർഭം കൂടിയാണിത്, ചെന്നിത്തല പറഞ്ഞു.

അതേസമയം വിഷയത്തിൽ സർക്കാരിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും നേരത്തേ രംഗത്തെത്തിയിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ഉപയോഗിച്ച് രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് മുന്നില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുകയാണെന്നാണ് വിഡി സതീശൻ കുറ്റപ്പെടുത്തിയത്. ഇരുസമുദായങ്ങള്‍ പ്രതിഷേധവും ജാഥയും നടത്തി പരസ്പരം വിദ്വേഷം വളരുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നത് ശരിയല്ല. കോണ്‍ഗ്രസ് ഇതില്‍ കക്ഷിചേരില്ല. രണ്ട് സമുദായങ്ങളും സംയമനം പാലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും സതീശൻ പറഞ്ഞു.

English summary
Ramesh Chennithala against the BJP's move to take advantage of Narcotic Jihad controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X