കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യമല്ല', മുഖ്യമന്ത്രി പിണറായി വിജയനോട് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കുളള കെഎസ്യു മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസിനും സർക്കാരിനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ അടിച്ചൊതുക്കാനുളള പിണറായി പോലീസിന്റെ നടപടി മനുഷ്യത്വരഹിതമാണ് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: ''പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരെ അതിക്രൂരമായിട്ടാണ് പിണറായിയുടെ പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ക്രിമിനൽ കേസ് പ്രതിയായ, പത്താംക്ലാസ് യോഗ്യത മാത്രമുള്ള സ്വപ്നാ സുരേഷുമാർക്ക് ലക്ഷങ്ങളുടെ ശമ്പളത്തോടെ നിയമനം നൽകുകയും സഖാക്കളുടെ ഭാര്യമാർക്ക് തൊഴിൽ ഉറപ്പുവരുത്തുകയും ചെയ്യുന്ന അനീതിക്കെതിരെയാണ് കേരളത്തിലെ വിദ്യാർത്ഥികളും ചെറുപ്പക്കാരും സമരം ചെയ്യുന്നത്.

RC

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

കേരള വിദ്യാർത്ഥി യൂണിയന്റെ സമരത്തെ ക്രൂരമായി അടിച്ചൊതുക്കാനുള്ള പിണറായി പോലീസിന്റെ നടപടി മനുഷ്യത്വരഹിതമാണ്. സമരം ചെയ്യുന്നവർക്ക് നേരെ ലാത്തി ഉപയോഗിക്കേണ്ട സാഹചര്യം വന്നാലും തലയ്ക്ക് അടിയ്ക്കരുത് എന്ന കർശന നിർദ്ദേശം ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഞാൻ നൽകിയിരുന്നു. മനുഷ്യത്വത്തിന്റെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടാണ് പിണറായി പൊലീസിന്റെ നരനായാട്ട് അരങ്ങേറുന്നത്.

വിയോജിക്കുന്നവരെ കായികമായി നേരിടുന്ന പിണറായി വിജയന്റെ കിരാത നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സമരം ചെയ്യാനും, സമാധാനപൂർണമായ പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള യുവാക്കളുടെ അവകാശത്തെ പോലീസിനെ കൊണ്ട് കായികമായി നേരിടാൻ ഇത് കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു''.മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

English summary
Ramesh Chennithala slams Police and Pinarayi Vijayan over violence in KSU march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X