റേഷന്‍ കടകളില്‍ ഇനി കുപ്പിവെള്ളവും: അതും മറ്റാർക്കും നല്‍കാന്‍ കഴിയാത്ത വിലക്കുറവില്‍
തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന 'സുജലം' പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ- സ്റ്റോർ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും മിൽമയുടെയും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സുജലം പദ്ധതി ആരംഭിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രി പറഞ്ഞു.

സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ടർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷൻ കടകൾ വഴി വിൽപ്പന നടത്തുന്നത്. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്ത് എല്ലാവർക്കും ഗുണ നിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപയ്ക്ക് റേഷൻകടകളിലൂടെ വിൽപ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. അര ലിറ്റർ, ഒരു ലിറ്റർ, 5 ലിറ്റർ കുപ്പിവെള്ളം യഥാക്രമം 8 രൂപ, 10 രൂപ, 50 രൂപ വിലയ്ക്ക് റേഷൻകടകളിലൂടെ ലഭ്യമാക്കും. ഭക്ഷ്യഭദ്രതയ്‌ക്കൊപ്പം കുടിവെള്ള ഭദ്രതയും ഉറപ്പുവരുത്തുക എന്നതാണ് സർക്കാർ നയം.
ശബരിമല തീർത്ഥാടന കാലം കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും സുജലം പദ്ധതി നടപ്പിലാക്കും. സിവിൽ സപ്ലൈസ് കമ്മീഷണർ ഡി.സജിത്ബാബു സ്വാഗതം പറഞ്ഞു. തിരുവനന്തപുരം വാർഡ് കൗൺസിലർ മാധവദാസ് ആശംസകൾ അറിയിച്ചു. കെ.ഐ.ഐ.ഡി.സി സി.എം.ഡി തിലകൻ കൃതജ്ഞത രേഖപ്പെടുത്തി. ഭക്ഷ്യ വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വിൽപ്പനയും തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. സഹകരണ മേഖല പൊതുജനതാൽപര്യം മുൻനിർത്തി വിപണിയിൽ ഇടപെടുന്നതിന്റെ ഉദാഹരണമാണ് വിപണിയെന്ന് മന്ത്രി പറഞ്ഞു. ജയ അരി,കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ സഹകരണ വിപണിയിൽ ലഭിക്കും. മറ്റ് അവശ്യസാധനങ്ങൾ നോൺസബ്സിഡി നിരക്കിലും ലഭ്യമാകും
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications