ഓണക്കാലത്ത് ബെവ്‌കോയില്‍ കോടികളുടെ കിലുക്കം, മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്‌കോയില്‍ നടന്നത് റെക്കോര്‍ഡ് വില്‍പ്പന. കൊവിഡ് പ്രതിസന്ധിയിലെ തുടര്‍ന്ന് വിപണി ഇപ്പോഴും കരകയറിയിട്ടില്ല. എന്നാല്‍ മദ്യവില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. 750 കോടിയുടെ മദ്യമാണ് ഓണം സീസണില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്രാടം നാളിലാണ് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത്. 85 കോടിയുടെ മദ്യവില്‍പ്പനയാണ് ഉത്രാടം നാളില്‍ മാത്രം നടന്നത്. തിരുവോണ നാളില്‍ ഔട്ട്‌ലെറ്റുകള്‍ എല്ലാം പൂട്ടുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ വന്‍ തിരക്കാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലുണ്ടായത്.

തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് ഏറ്റവും വലിയ വില്‍പ്പന നടന്നത്. 1,04,00000 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ വില്‍പ്പനയാണിത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കുന്നംകുളം ഔട്ട്‌ലെറ്റിലാണ് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത്. ഓണത്തിനുള്ള തിരക്ക് നിയന്ത്രിക്കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി ഓണ്‍ലൈന്‍ സംവിധാനം ബെവ്‌കോ കൊണ്ടുവന്നിരുന്നു. കൊവിഡ് കേസുകള്‍ ഈ മൂന്നിടത്തും കൂടുതലുമായിരുന്നു. ഓണ്‍ലൈന്‍ വില്‍പ്പന ഈ മൂന്ന് ജില്ലകളിലും വന്‍ വിജയമായെന്ന് ബെവ്‌കോ പറഞ്ഞു.
നേരത്തെ കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകളിലും റെക്കോര്‍ഡ് വില്‍പ്പനയാണ് ഓണം നാളുകളില്‍ നടന്നത്. 500 കോടിയേലേറെ രൂപയുടെ വില്‍പ്പന നടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ തവണ ബെവ്ക്യൂ ടോക്കണ്‍ വഴി എട്ട് ദിവസം കൊണ്ട് നടന്നത് 179 കോടി രൂപയുടെ മാത്രം വില്‍പ്പനയാണ്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍ ഉത്രാട ദിനത്തില്‍ മാത്രം 12 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഓണം നാളുകളില്‍ പത്ത് ദിവസങ്ങളിലായി 55 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. 179 കോടിയില്‍ നിന്ന് 500 കോടിയിലേക്കുള്ള ഇത്തവണ വില്‍പ്പന അമ്പരിപ്പിക്കുന്ന തരത്തിലാണ് വര്‍ധിച്ചത്.
ബെവ്ക്യൂ ആപ്പും ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പനയുമായിരുന്നു കഴിഞ്ഞ തവണ ബെവ്‌കോയ്ക്ക് തിരിച്ചടിയായത്. അതേസമയം ഇത്തവണ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി ലഭ്യമാകുമ്പോള്‍ തുക ഇനിയും ഉയരാം. 2019ല്‍ 487 കോടി രൂപയുടെ മദ്യമാണ് ഓണം നാളുകളില്‍ ബെവ്‌കോ വിറ്റത്.












Click it and Unblock the Notifications