• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാനത്തെ 10 ഡാമുകളില്‍ റെഡ് അലര്‍ട്ട്: ശബരിമലയിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഇല്ല

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്‌, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

cmsvideo
  Red alert declared in 10 dams in Kerala- Details

  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് പുറമെ ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 11 മണിക്ക് ശേഷം തുറന്നിട്ടുണ്ട്. ‌

  ആ സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ 3 ല്‍ വിജയം ഉറപ്പായിരുന്നുവെന്ന് ലീഗ്: ബല്‍റാം തോറ്റതിനും കാരണംആ സീറ്റായിരുന്നു ലഭിച്ചതെങ്കില്‍ 3 ല്‍ വിജയം ഉറപ്പായിരുന്നുവെന്ന് ലീഗ്: ബല്‍റാം തോറ്റതിനും കാരണം

  ശബരിമല തീര്‍ത്ഥാടനം ഈ ഘട്ടത്തില്‍ സാധ്യമല്ല

  ശബരിമല തീര്‍ത്ഥാടനം ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ അന്യ സംസ്ഥാനത്ത് നിന്നും വന്നത് ഉള്‍പ്പടെ 300 ഓളം തീര്‍ത്ഥാടകര്‍ നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. മഴ കുറയുന്നതിന് അനുസരിച്ചാവും തീര്‍ത്ഥാടകരെ ശബരിമലയിലേക്ക് പ്രവേശിക്കുക. സോഷ്യല്‍ മീഡിയ വഴി തെറ്റായതും ഭീതിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കരുതെന്നും മന്ത്രി വ്യക്തമാക്കി.

  കറുപ്പിൽ സ്വർണ നിറം: പുത്തന്‍ സാരിയില്‍ സ്റ്റൈലിഷായി നടി ഭാവന

  നദീതീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം

  ശക്തമായ മഴതുടരുന്നത് കണക്കിലെടുത്ത് നദീതീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ കണ്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ദുരന്തങ്ങളെ അതിജീവിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 23 പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി.

  രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്

  രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ വകുപ്പ് കൃത്യമായ നടപടി സ്വീകരിച്ചു വരുന്നു. അതിശക്തമായ മഴ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇത്തരത്തിലുള്ള ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. ജില്ലയില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ എന്‍.ഡി.ആര്‍.എഫും സഹായിക്കാന്‍ മത്സ്യതൊഴിലാളികളുടെ സംഘവും തുടരുന്നതായും മന്ത്രി പറഞ്ഞു.

  ഡാം തുറക്കുന്നത് സംബന്ധിച്ച തീരുമാനം

  പത്തനംതിട്ടയിലെഅവലോകന യോഗത്തിന് ശേഷം മന്ത്രിമാരുമായി മുഖ്യമന്ത്രിയും അവലോകന യോഗം നടത്തി. ഡാം തുറക്കുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധ സമിതി എടുക്കുമെന്നാണ് യോഗ ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

  പത്തനംതിട്ടയിലെ പന്തളം വില്ലേജില്‍

  അതേസമയം, പത്തനംതിട്ടയിലെ പന്തളം വില്ലേജില്‍ ചേരിക്കല്‍ പുതുമന ഭാഗം, നാഥനടിക്കളം, പൂഴിക്കാട് മഹാദേവര്‍ ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളില്‍ വെള്ളം കയറി. പന്തളം മാവേലിക്കര റോഡില്‍ മുടിയൂര്‍കോണം ശാസ്താ ക്ഷേത്രത്തിനടുത്ത് റോഡില്‍ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. പന്തളത്ത് നിലവില്‍ ഒരു ക്യാമ്പാണുള്ളത്. കുരമ്പാല വില്ലേജില്‍ ഫാമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രി 12.30 ഓടെ പശുക്കളെ പന്തളം എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലേക്ക് മാറ്റി. കുരമ്പാല ഒരു ക്യാമ്പും, തുമ്പമണ്‍ വില്ലേജില്‍ രണ്ട് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അച്ചന്‍ കോവിലാറിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പകല്‍ മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷീക്കുന്നത്.

  ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി

  English summary
  Red Alert on 10 dams in kerala: Devotees have no access to Sabarimala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X