കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്രൂരവും അധമവുമായ പ്രയോഗം', ശ്രീജിത്ത് പണിക്കർക്കൊപ്പം ചർച്ചയിൽ പങ്കെടുക്കില്ലെന്ന് റെജി ലൂക്കോസ്

Google Oneindia Malayalam News

കോഴിക്കോട്: അത്യാസന്ന നിലയിലുളള കൊവിഡ് രോഗിയെ ബൈക്കില്‍ ആംബുലന്‍സില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷപ്പെടുത്തിയ സംഭവത്തെ ഫേസ്ബുക്കില്‍ പരിഹസിച്ച ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ ഇനി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പ്രമുഖര്‍ രംഗത്ത് വന്നിരിക്കുകയാണ്. ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് റെജി ലൂക്കോസ് വ്യക്തമാക്കി.

hh

റെജി ലൂക്കോസിന്റെ പ്രതികരണം ഇങ്ങനെ: '' നിരവധി ചർച്ചകളിൽ ഞാൻ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്റെ ഓർമ്മ ശരിയാണങ്കിൽ ഇദ്ദേഹത്തിന്റെ ആദ്യ ചാനൽ ചർച്ചയിൽ ഞാനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പല സംഘപരിവാർ ബിജെപി അനുകൂല വ്യാഖ്യനങ്ങളെയും ഞാൻ ഘണ്ഡിക്കുകയും ശക്തമായി എതിർക്കുകയും ചെയ്തിട്ടുണ്ട്. താങ്കൾ ബി ജെ പി വക്താവാണന്ന് ഞാനാണ് ആദ്യമായി ഇദ്ദേഹത്തെ ഒരു ചർച്ചയിൽ വിശേഷിപ്പിച്ചത്.

Recommended Video

cmsvideo
Sreejith Panicker trolls viral in social media | Oneindia Malayalam

നമ്മുടെ സംസ്കാരത്തെയും മനുഷ്വത്ന്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവർത്തിയാണ് ഇദ്ദേഹത്തിന്റെ FB പോസ്റ്റ് . വനിതയടക്കം രണ്ടു DY FI പ്രവർത്തകർ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവൻ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കിൽ ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാൽസംഘ നിർവചനത്തിലുള്ള അധിക്ഷേപം.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

ഇത് ആ പെൺകുട്ടിയ്ക്കു നേരെ പോലുമുള്ള അധമപ്രയോഗമാണ്. ബൈക്കിലാകുമ്പോൾ ബലാൽസംഘ സാധ്യത കുറവാണന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ആബ്ബുലൻസിൽ മുൻപു ബലാൽസംഘം നടന്നിട്ടുണ്ടന്നും ഇതിന് ഉപോൽപലകമായി ഇദ്ദേഹ എഴുതിയിട്ടുണ്ട്. കേരളം കേട്ട ഏറ്റവും ക്രൂരവും അപമാനവും അധമവുമായ പ്രയോഗമാണിത്. ഇടതു പക്ഷത്തുനിന്നും ഇനി ഒരാളും ഇദ്ദേഹത്തോടൊപ്പം ചർച്ചയിൽ പങ്കെടുക്കരുതെന്നാണ് എന്റെ പക്ഷം. DYFI യുടെ കേരളം മൊത്തം കൂപ്പുകൈയ്യോടെ അഭിനന്ദിച്ച ഈ വനിത പ്രവർത്തകയുൾപ്പെടെയുള്ള രണ്ടു പേർക്കും ( രേഖ, അശ്വിൻ ) എതിരെ നടത്തിയ ഈ അധിക്ഷേപം എഴുതിയ ശ്രീജിത്ത് പണിക്കർക്കൊപ്പം ഇനി ചാനൽ ചർച്ചയ്ക്കു ഞാനുണ്ടാവില്ല''.

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

English summary
Regi Lukose says he will not paricipate in TV debates where Sreejith Panicker is participating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X