അവന് പ്രസിഡന്റായാല്‍ വടക്കാഞ്ചേരിക്കാര്‍ക്ക് വൈറ്റ് ഹൗസില്‍ കയറാമെന്ന് വിവേക് രാമസ്വാമിയുടെ കുടുംബം
വിവേക് എല്ലാ വര്‍ഷവും മുമ്പ് ഇവിടെ വരാറുണ്ടായിരുന്നു. കോളേജിലും, സ്കൂളിലുമൊക്കെ പഠിക്കുന്ന സമയത്ത് ഇവിടെ വരാറുണ്ടായിരുന്നു. പിന്നീട് ബിസിനസൊക്കെ തുടങ്ങിയ സമയത്താണ് തിരക്കായത്.

പാലക്കാട്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു അമേരിക്കന്‍ മലയാളി വിവേക് രാമസ്വാമി നടത്തിയത്. വിവേകിന്റെ തായ് വേരുകള്‍ ഇപ്പോഴും കേരളത്തില്‍ സജീവമാണ്. അവരെല്ലാം ഈ പ്രഖ്യാപനത്തില്‍ വലിയ ആവേശത്തിലാണ്.
കുട്ടിക്കാലം മുതലേ അവന് അമേരിക്കന്‍ പ്രസിഡന്റാവണം, പബ്ലിക് ഫിഗറാവണം എന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് വിവേകിന്റെ കുടുംബം പറയുന്നു. അവന്റെ ആഗ്രഹമാണ് ഇതോടെ സഫലീകരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
കേരളത്തിലെ പാലക്കാട് നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേകിന്റെ രക്ഷിതാക്കള്‍. വിവേകിന്റെ പിതാവ് ഗണപതി രാമസ്വാമി എഞ്ചിനീയറാണ്. അമ്മ ഗീത സൈക്യാട്രിസ്റ്റാണ്.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ തറവാടാണ് പാലക്കാട്ടുള്ളത്. വലിയ സര്‍പ്രൈസായിരുന്നു വിവേകിന്റെ സ്ഥാനാര്‍ത്ഥിത്വം.
പക്ഷേ എപ്പോഴെങ്കിലും ഇതുപോലൊന്ന് വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നുവെന്നും വിവേകിന്റെ ബന്ധുക്കള്‍ പറയുന്നു. പഠിക്കുന്ന കാലത്തേ പലതരം ബന്ധങ്ങള്‍ വിവേകിനുണ്ടായിരുന്നു.
സെനറ്റര്‍മാരും, കോണ്‍ഗ്രസ് അംഗങ്ങളുമെല്ലാം അവന്റെ സുഹൃത്തുക്കളായുണ്ടായിരുന്നു. നല്ലൊരു പ്രാസംഗികനുമായിരുന്നു വിവേക്. അതുകൊണ്ട് ഇത് പ്രതീക്ഷിച്ചതാണെന്നും വിവേക് രാമസ്വാമിയുടെ ബന്ധുക്കള്‍ പറയുന്നു.
വിവേക് എല്ലാ വര്‍ഷവും മുമ്പ് ഇവിടെ വരാറുണ്ടായിരുന്നു. കോളേജിലും, സ്കൂളിലുമൊക്കെ പഠിക്കുന്ന സമയത്ത് ഇവിടെ വരാറുണ്ടായിരുന്നു. പിന്നീട് ബിസിനസൊക്കെ തുടങ്ങിയ സമയത്താണ് തിരക്കായത്.
2015ലാണ് അവന് അവസാനമായി വന്നതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതിനിടയില്‍ മൂന്ന് വര്‍ഷം കൊവിഡ് വന്നു. മക്കളുടെ ജനനം കൂടി വന്നതോടെയാണ് ഇവിടേക്ക് വരാന്‍ പറ്റാതെയായത്.
എന്നാല്‍ വിവേകിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ മാസമാണ് ഇവിടെ വന്ന് പോയത്. അവര്‍ തീര്‍ത്ഥാടനത്തിനും ബന്ധുക്കളെ കാണാനുമൊക്കെ വേണ്ടിയാണ് എത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
വിവേക് യുഎസ് പ്രസിഡന്റായ ശേഷം വേണം വടക്കഞ്ചേരിക്കാര്‍ക്ക് വൈറ്റ് ഹൗസില്‍ കയറാന്‍. ഇത് വടക്കഞ്ചേരിക്കാരെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും അവര്‍ പറഞ്ഞു. വലിയ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് ശേഷമാണ് വിവേക് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.
ഹാര്‍വാര്‍ഡ് കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദം സ്വന്തമാക്കിയിരുന്നു അദ്ദേഹം പിന്നീട് യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. ഇതിന് ശേഷമായിരുന്നു വിവേകിന്റെ വളര്‍ച്ച.
ഫിനാന്‍ഷ്യല്‍ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കി അദ്ദേഹം മുന്നേറി. ടെക് മേഖലയില്‍ വിവേക് ഒരുപാട് അറിയപ്പെട്ടിരുന്നു. അതേസമയം പുതുമുഖമായത് മാത്രമാണ് അദ്ദേഹത്തിനുള്ള തടസ്സം. പക്ഷേ മാധ്യമശ്രദ്ധ വലിയ രീതിയില്‍ വിവേകിനൊപ്പമുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications