കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മതതീവ്രവാദികളെ കയറൂരി വിടുന്നു, ഇടത്-വലത് മുന്നണികൾ അവരെ പിന്തുണക്കുന്നു: കെ സുരേന്ദ്രൻ

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ മതതീവ്രവാദശക്തികള്‍ വിധ്വംസന പ്രവര്‍ത്തനം ശക്തമാക്കുകയാണ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത്-വലത് മുന്നണികള്‍ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

kerala

പാലക്കാട് നഗരത്തില്‍ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചില്ല. ആ ക്രൂരതയ്ക്ക് പിന്നില്‍ മതതീവ്രവാദികളാണെന്ന് പൊലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പ്രശ്‌നത്തെ ലഘൂകരിക്കാനാണ് ശ്രമം. മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്‌ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും നവോത്ഥാന നായകന്‍ പിണറായി പ്രതികരിച്ചില്ല. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് കുറ്റകരമായ മൗനമാണ്.

മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫിന്റെ പത്രാധിപര്‍ ആവശ്യപ്പെട്ടത് ?ഗൗരവതരമാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇത് പോപ്പുലാര്‍ഫ്രണ്ടിന്റെ ആവശ്യമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിന് വേണ്ടി വലിയ പ്രചാരണം നടക്കുന്നുണ്ട്. മുസ്ലിംലീഗുമായും ഇടതുമുന്നിയുമായും ബന്ധമുള്ള സംഘടനയാണ് പി.എഫ്.ഐ. കേരളത്തെ കാശ്മീരാകാന്‍ ശ്രമിക്കുന്നവരുമായി രണ്ട്മുന്നണികളും സഖ്യത്തിലാണ്.

Recommended Video

cmsvideo
കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

മതതീവ്രവാദികളുമായി സഖ്യം ചേര്‍ന്നാണോ വിശ്വാസികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലൗജിഹാദ് വിഷയത്തിലോ ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലോ ഇടതു മുന്നണിയോ ഐക്യമുന്നണിയോ അഭിപ്രായം പറയുന്നില്ല. ഒരു വിഭാഗത്തിന്റെ ഭൂമി മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഇതടക്കമുള്ള വിശ്വാസികളുടെ ന്യായമായ ആവശ്യം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ ഇരുമുന്നണികളും തയ്യാറുണ്ടോ? എന്തുകൊണ്ടാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവര്‍?ഗ വിഭാ?ഗക്കാര്‍ക്ക് വേണ്ടി പാലോളി മോഡല്‍ കമ്മീഷന്‍ വെക്കാത്തത്? പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ കുറിച്ച് പഠിച്ച് അവര്‍ക്ക് വേണ്ടി കമ്മീഷനെ വെക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. ലൗജിഹാദിനെതിരായ ശക്തമായ നടപടി ക്രൈസ്തവസഭകള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഹാ?ഗിയ സോഫിയയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്റെ വാദം ബാലിശമാണ്. ലോകം മുഴുവന്‍ ആക്രമണം നടത്തുന്ന ഇസ്ലാമിക ഭീകരവാദ ശക്തികള്‍ തന്നെയാണ് കേരളത്തിലും പ്രവര്‍ത്തിക്കുന്നത്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

ഭാര്യക്ക് മാത്രമല്ല അളിയനും എം.ബി രാജേഷ് ജോലി വാങ്ങിക്കൊടുത്തെന്നാണ് പറയുന്നത്. സ്വന്തം മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മതമില്ലെന്നും ഭാര്യക്ക് ജോലി കിട്ടാന്‍ മതം ഉണ്ടാക്കുകയും ചെയ്യുകയാണ് മുന്‍ എം.പി. സുനില്‍.പി ഇളയിടത്തെ പോലുള്ള ഇഷ്ടക്കാരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ അനധികൃത നിയമനങ്ങള്‍ നടത്തുകയാണ്. പിന്‍വാതിലിലൂടെ കയറിയവരാണ് ധാര്‍മ്മിക പ്രസംഗം നടത്തുന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 20 വര്‍ഷത്തെ അനധികൃത നിയമനങ്ങളെ പറ്റി അന്വേഷിക്കും. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലാണ്. സമ്പൂര്‍ണ്ണമായ നിയമന നിരോധനമാണ് കേരളത്തിലുള്ളതെന്നും ബി.ജെ.പി പ്രസിഡന്റ് പറഞ്ഞു.

English summary
Religious extremists are ousted in kerala and left-right fronts are supporting them: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X