എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനും ആയിരുന്ന പിഎന്‍ ദാസ് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനും ആയ പിഎന്‍ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. മസ്തിഷ്ക അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
'ദീപാങ്കുരന്' എന്ന തൂലികാനാമത്തില്‍ ആയിരുന്നു ആദ്യകാലങ്ങളില്‍ അദ്ദേഹം എഴുതിയിരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിച്ചിട്ടുണ്ട്. ജയില്‍ മോചനത്തിന് ശേഷം കോഴിക്കോട് ആസ്ഥാനമാക്കി 'വൈദ്യശാസ്ത്രം' എന്ന ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു.

ഒരു തുള്ളി വെളിച്ചം എന്ന കൃതിയ്ക്ക് 2014 ല്‍ കേരള സാഹിത്യ അക്കാദമിയുടെ കെആര്‍ നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. പട്ടാമ്പി സംസ്കൃത കോളേജില്‍ ആയിരുന്നു കോളേജ് വിദ്യാഭ്യാസം. ലിറ്റില്‍ മാഗസിനുകളില്‍ ആയിരുന്നു എഴുതിത്തുടങ്ങിയത്.
ബോധിവൃക്ഷത്തിന്റെ ഇലകള്‍, ധ്യാനപാഠങ്ങള്‍, ജീവിത ഗാനം, സംസ്കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാരവും, കരുണയിലേക്കുള്ള തീര്‍ത്ഥാടനം, ബുദ്ധന് കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തില്‍ നിന്ന്, വേരുകളും ചിറകകുകളും എന്നിവയാണ് പ്രധാന കൃതികള്‍.
റിട്ട അധ്യാപികയായ രത്നം ആണ് ഭാര്യ. വണ്‍ഇന്ത്യയിലെ സീനിയർ സബ് എഡിറ്ററായ മനു പിഎന്‍ മകനാണ്. മറ്റ് മക്കള്‍: മനീഷ് (പൊയില്‍കാവ് എച്ച്എസ്എസ്), ദീപ രശ്മി (സിഎംസി എച്ച്എസ്എസ്). മരുമക്കള്‍: സുദേഷ്ണ് (ബിഎംഎച്ച് അക്കാദമി), സിജി (കെഎംസിടി കോളേജ്), അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്).
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications