പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: അമ്മയും പശുവും തനിക്ക് ഒരുപോലെയാണെന്ന് ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ച് ട്രോളന്മാരുടെ ഇരയായി മാറിയ വിവി രാജേഷിനുള്ള മറുപടികള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകനായ ലല്ലുവിന്റെ നീണ്ട മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബിജെപി നേതാവിന്റെ കരത്തടിച്ച പോലുള്ള മറുപടിയാണ് ലല്ലുവിന്റേത്.

Read More: അമ്മയുടെ പാലും പശുവിന്റെ പാലും കുടിച്ചിട്ടുണ്ട്...രണ്ടും ഒരുപോലെയെന്ന്..! ദുരന്തം രാജേഷ്...!!

Read More: അയാൾ ഞാനല്ല....!! നിഷാന്ത് എന്ന ആണിൽ നിന്നും സാറയെന്ന പെണ്ണിലേക്ക്...!! ചരിത്രം വഴിമാറുന്നു...!!!

രണ്ട് തരം പാലും കുടിച്ചിട്ടുണ്ട്

അമ്മയുടെ പാലും പശുവിന്റെ പാലും താന്‍ കുടിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ലല്ലുവിന്റെ പോസ്റ്റിന്റെ തുടക്കം. വീട്ടില്‍ പശു ഇല്ലാതായപ്പോള്‍ കാശ് കൊടുത്താണ് പാല് മേടിച്ചത്. പശുവിനെ അമ്മയായി കാണണമെന്ന് പറയുന്ന കുണാപ്പന്മാര്‍ അറിയാനാണ്... എന്ന് പോകുന്നു പോസ്റ്റ്.

രാജേഷിനുള്ള മറുപടി

അമ്മയേയും പശുവിനേയും താരതമ്യം ചെയ്യ്ത ബിജെപി നേതാവിനെ തുടര്‍ന്ന് പൊളിച്ചടുക്കുകയാണ് ലല്ലു. `` പശുഎന്നെ മോനേന്നോ ഞാന്‍ അമ്മേന്നോ വിളിച്ചിട്ടില്ല. പശു എന്നെ കുളിപ്പിച്ചിട്ടില്ല, പശു എനിക്ക് കണ്ണെഴുതി പൊട്ട് തൊട്ടിട്ടില്ല, പശു എനിക്ക് ചോറ് വാരി തന്നിട്ടില്ല...''

പശു എനിക്ക് ഉമ്മ തന്നിട്ടില്ല..

തീര്‍്ന്നില്ല താരതമ്യം. ``പശു എനിക്ക് അമ്പിളി മാമനെ കാണിച്ച് തന്നിട്ടില്ല, പശു എന്നെ കെട്ടിപ്പിടിച്ചിട്ടില്ല, പശു ഞാന്‍ പനിച്ച് കിടക്കുമ്പോള്‍ കൂട്ടിരുന്നിട്ടില്ല, പശു എനിക്ക് ഉമ്മ തന്നിട്ടില്ല..

പശു എന്നെയോര്‍ത്ത് സന്തോഷിച്ചിട്ടില്ല

പശു തന്നെ താരാട്ട് പാടി ഉറക്കിയിട്ടില്ല, പശു എന്നെ കാത്തിരുന്നിട്ടില്ല, പശു എന്നെയോര്‍ത്ത് സന്തോഷിച്ചിട്ടില്ല, സങ്കടപ്പെട്ടിട്ടില്ല എന്ന് പറഞ്ഞ ലല്ലു പോസ്റ്റ് അവസാനിപ്പിക്കുന്നത് നിലപാട് വ്യക്തമാക്കിക്കൊണ്ടാണ്.

ഏത് പട്ടി പറഞ്ഞാലും എനിക്ക് സൗകര്യമില്ല

പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും എനിക്ക് സൗകര്യമില്ല എന്ന് പ്രഖ്യാപിച്ചാണ് ലല്ലു പോസ്റ്റ് അവസാനിപ്പിക്കുന്നത്. കയ്യടികള്‍ക്കൊപ്പം സംഘികളുടെ കനത്ത തെറിവിളിയും ലല്ലുവിന്റെ പോസ്‌ററിന് പിന്നാലെയുണ്ട്.

പൊങ്കാല തീർന്നിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലും, ന്യൂസ് 18 ചര്‍ച്ചയിലും അമ്മയും പശുവും ഒരുപോലെയാണ്, രണ്ടുപേരും പാല് തന്നിട്ടുണ്ട് എന്ന് വാദിച്ച വിവി രാജേഷിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പൊങ്കാലയാണ് ലഭിച്ചത്. രാജേഷിന്റേ അച്ഛനെ പേടിച്ച് ആ വീട്ടിലെ പശു തൊഴുത്തിന്റെ കൊളുത്തിടാതെ ഉറങ്ങാറില്ലേ്രത എന്നായിരുന്നു രശ്മി നായരുടെ പ്രതികരണം.

പരിഹാസ്യനായി രാജേഷ്

ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 ചാനലുകളില്‍ നടന്ന ചര്‍ച്ചകളിലാണ് വിവി രാജേഷ് ഒരേ മണ്ടത്തരം തന്നെ ആവര്‍ത്തിച്ചത്. കാര്‍ഷികവൃത്തിക്കല്ലാതെ ഭക്ഷണാവശ്യത്തിന് പശുക്കളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന നിയമത്തിന്റെ പ്രായോഗികതയായിരുന്നു ഇരുചര്‍ച്ചകളും ചോദ്യം ചെയ്തത്.

പശുക്കളെ എന്തുചെയ്യും

കേരളത്തില്‍ എവിടെയാണ് കന്നുപൂട്ടുള്ളത്, കാര്‍ഷിക വൃത്തിക്ക് കന്നുകാലികളെ ഉപയോഗിക്കുന്നത്, ഇവിടെ കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ എന്തുചെയ്യണമെന്നായിരുന്നു ന്യൂസ് 18നിലെ അവതാരകന്‍ ശരത് ചന്ദ്രന്‍ രാജേഷിനോട് ഉന്നയിച്ച ചോദ്യം. ഇതിന് നേതാവ് നല്‍കിയ മറുപടിയാണ് രസകരം.

മണ്ടത്തരം തന്നെ

മറ്റു ചാനലുകളില്‍ പറഞ്ഞതാണ് എന്ന മുഖവുരയോടെ രാജേഷ് പറഞ്ഞ മറുപടി അവതാരകനേയും ചര്‍ച്ചയിലെ മററ് അംഗങ്ങളേയും ഞെട്ടിച്ചുകളഞ്ഞു. തന്റെ അമ്മയാണ് തനിക്ക് പാല് തന്നത്. വളര്‍ന്നതിന് ശേഷം അമ്മയുടെ കറവ വറ്റി, അല്ലെങ്കില്‍ ശേഷി പോയി എന്നത് കൊണ്ട് അമ്മയെ ഉപേക്ഷിക്കുമോ എന്നായിരുന്നു നേതാവിന്റെ ചോദ്യം.

വല്ലാത്തൊരു താരതമ്യം

എന്തായാലും വല്ലാത്തൊരു താരതമ്യം ആയിപ്പോയി ബിജെപി നേതാവിന്റേത്. ഒരു തരത്തിലും സാധിക്കാത്ത താരതമ്യമാണ് രാജേഷിന്റേത് എന്ന് അവതാരകന്റെ മറുപടി. മാത്രമല്ല കറവ വറ്റിയ പശുവിനെ അമ്മയെപ്പോലെ നോക്കണം എന്നാണോ പറയുന്നത് എന്നും ശരത് ചന്ദ്രന്‍ ചോദിക്കുന്നു.

കോമഡി തന്നെ ചേട്ടാ

ആ ചോദ്യത്തിനുള്ള ഉത്തരവും കോമഡിയാണ്. അല്ല എന്ന് പറഞ്ഞ രാജേഷ് അവതാരകന്‍ ഒരു കര്‍ഷകന്‍ ആയിരുന്നെങ്കില്‍ വളരെക്കാലം ഉപകാരപ്പെട്ട കാലിയെ ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുകയാണോ ചെയ്യുക എന്ന മണ്ടന്‍ ചോദ്യവും തിരിച്ച് ചോദിക്കുന്നു.

തിരിച്ചടിച്ച് മന്ത്രി

കാലികൾക്ക് വൃദ്ധസദനം അതൊരു പുതിയ കാര്യമല്ലെന്ന് രാജേഷിനെ ഓര്‍മ്മിപ്പിച്ച അവതാരകന്‍ അങ്ങനെയെങ്കില്‍ ഇത്തരം കന്നുകാലികള്‍ക്കുള്ള വൃദ്ധസദനങ്ങളും നിങ്ങള്‍ നിയമത്തില്‍ എഴുതിവെക്കണമെന്നും പറയുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജേഷിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചു.

എസ് ലല്ലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
S Lallu's reply to VV Rajesh over his comparison on Mother and Cow
Please Wait while comments are loading...