കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച മുസ്ലിംലീഗ് കൗണ്‍സിലറുടെ രാജി, പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ചു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച മുസ്ലിംലീഗ് കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ കൂട്ടാക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സിലില്‍ യോഗം ബഹിഷ്‌ക്കരിച്ചു. മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ബുധനാഴ്ച പകല്‍ മൂന്നിന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് അവതരണാനുമതി നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിക്കുകയായിരുന്നു. പ്രതിപക്ഷ അംഗം അഡ്വ. ഫിറോസ്ബാബുവാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. സംഭവത്തിന് ശേഷം കാളിയാര്‍തൊടി കുട്ടന്‍ റിമാന്റിലായെങ്കിലും കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കംചെയാന്‍ ഭരണസമിതി കൂട്ടാക്കിയിരുന്നില്ല.

 സൗദിയില്‍ അറസ്റ്റിലായ കോടീശ്വരന്‍മാര്‍ക്ക് പീഡനം; അന്വേഷണം നടത്തണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് സൗദിയില്‍ അറസ്റ്റിലായ കോടീശ്വരന്‍മാര്‍ക്ക് പീഡനം; അന്വേഷണം നടത്തണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്

മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ രാജി വെക്കണമെന്നും നടപടിവേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സിലില്‍ പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. ഇത് അവതരിപ്പിക്കാന്‍ ഭരണസമിതി അനുവദിച്ചിരുന്നില്ല. പ്രതിഷേധത്തിന് ഒടുവില്‍ അടുത്ത യോഗത്തില്‍ പ്രമേയത്തില്‍ ചര്‍ച്ചനടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലും പ്രമേയം അവതരിപ്പിക്കാന്‍ ഭരണസമിതി അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. 13ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ പി രാമചന്ദ്രന്‍ എന്ന മാനുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചത്.

malappuram

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കാളിയാര്‍തൊടി കുട്ടന്‍

അതേ സമയം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മഹിളാ അസോസിയേഷന്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മുത്തച്ഛനോടൊപ്പം താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി 12-ാം വാര്‍ഡ് കൗണ്‍സിലറായ കാളിയാര്‍തൊടി കുട്ടന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. റിമാന്റിലായ കുട്ടനോട് രാജി ആവശ്യപ്പെടാനോ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനോ ഭരണസമിതി കൂട്ടാക്കിയില്ല. പോക്സോ നിയമപ്രകാരം പ്രതിചേര്‍ക്കപ്പെട്ട കുട്ടനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും മഹിളാ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേസില്‍ ഒളിവിലായിരുന്ന മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കാളിയാര്‍ തൊടി കുട്ടന്‍ (60) നെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗൂഡല്ലൂരിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ റിയാസ് ചാക്കീരിയും പ്രത്യേക അനേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശ്രീകുമാര്‍ എന്നിവരും ഗൂഡല്ലൂരിലെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കഴിഞ്ഞ ആഴ്ച്ച പിടികൂടിയത്.
തുടര്‍ന്ന് മഞ്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ബന്ധുവും മാനസിക വെല്ലുവിളി നേരിടുന്നതുമായ ബാലികയെ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പരാതി നല്‍കിയ വിവരമറിഞ്ഞാണ് ഇയാള്‍ ഒളിവില്‍ പോയത്. എടവണ്ണ ബന്ധു വീട്ടില്‍ രണ്ടു ദിവസം താമസിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തത് അന്വേഷണത്തിന് പ്രയാസം സൃഷ്ടിച്ചിരുന്നു.

 ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷം പാകിസ്താനിൽ! ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്... ഇന്ത്യയെക്കാൾ കൂടുതൽ സന്തോഷം പാകിസ്താനിൽ! ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ്...

English summary
resignation of Muslim league councillor; Opposition council was boycotted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X