Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങൾക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ എങ്ങനെയാണ് ഉറങ്ങാൻ കഴിയുന്നത്'? മോദിയോട് രേവതി സമ്പത്ത്

ദില്ലി: രാജ്യത്ത് കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയും രാജ്യതലസ്ഥാനത്ത് അടക്കം ആളുകൾ ഓക്സിജൻ കിട്ടാതെ മരിച്ച് വീഴുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. കൊവിഡിന്റെ രണ്ടാം തരംഗം നേരിടാൻ കേന്ദ്ര സർക്കാർ യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്നാണ് വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ ടിവിയിൽ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവിൽ ജനങ്ങൾ വിചാരണ ചെയ്യുമെന്ന് രേവതി സമ്പത്ത് പ്രതികരിച്ചു.

ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

modi

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' മോദി, നിങ്ങൾക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ എങ്ങനെയാണ് ഉറങ്ങാൻ കഴിയുന്നത്. താങ്കൾ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യർ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോൾ താങ്കളെന്താണ് ചെയ്യുന്നത്? നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യർ പോലും ഈ ശവങ്ങൾക്കിടയിൽ കിടപ്പുണ്ടാകില്ലേ? ശ്വാസം എടുക്കാനാവാതെ നീറുന്നുണ്ടാകില്ലേ? '

'അവരിൽ അതിജീവിച്ചു തിരിച്ചുവരുന്ന മനുഷ്യരുണ്ടെങ്കിൽ നിങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിലെ മുന്നണിപോരാളികൾ അവരായിരിക്കും. ഈ കാലത്ത് സാധാരണക്കാർ മരണം മുന്നിൽ കണ്ട് ഭീതിയോടെ നിൽക്കുമ്പോൾ അവർക്കു വേണ്ടി ഒന്നും ചെയ്യാതെ ടിവിയിൽ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവിൽ ജനങ്ങൾ വിചാരണ ചെയ്യും'.

'മോദി ഇന്ത്യയെ കാർന്നുത്തിന്നുന്ന പുഴുവാണ് എന്നെഴുതിയതിൻ്റെ പേരിൽ ധാരാളം സൈബർ അബ്യൂസുകൾ പണ്ട് നേരിട്ടിരുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു... സ്വന്തം ജനങ്ങൾ ശ്വാസം കിട്ടാതെ മരിക്കുമ്പോൾ നിർലജ്ജം കച്ചവട താൽപര്യങ്ങൾ നടപ്പിലാക്കുന്ന ഒരു ജീർണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്... പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ..'

Recommended Video

cmsvideo
    Actor Siddharth Says Country will be vaccinated when country select any other party other than BJP

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+