കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ അധ്യാപികമാര്‍ക്ക് മാത്രം കോട്ട്; പ്രതിഷേധിച്ച് രാജി വെച്ച് അധ്യാപിക, അഭിനന്ദനവുമായി റിമ കല്ലിങ്കല്‍

Google Oneindia Malayalam News

കൊച്ചി: സ്‌കൂളില്‍ വനിതാ അധ്യാപികമാര്‍ക്ക് മാത്രം കോട്ട് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച് രാജി വെച്ച അധ്യാപികയെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കല്‍. പത്തനംതിട്ട കൊല്ലമുള ലിറ്റില്‍ഫ്‌ലവര്‍ സ്‌കൂളിലെ അധ്യാപകവൃത്തി രാജി വെച്ച റാണിയെ അഭിനന്ദിച്ചാണ് റിമ കല്ലിങ്കല്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റിമ കല്ലിങ്കല്‍ റാണിയെ അഭിനന്ദനം അറിയിച്ചത്.

ഇത്ര ദീര്‍ഘദര്‍ശിയായും പുരോഗമനപരമായും ചിന്തിക്കുന്ന അധ്യാപകരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം എന്ന് റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. തുറന്ന് പറഞ്ഞതിന് നന്ദി എന്നും റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. സ്‌കൂളിലെ ലിംഗ വിവേചനത്തിന് എതിരെ പ്രതിഷേധിച്ച് ആണ് റാണി പത്തനംതിട്ട സ്‌കൂളില്‍ നിന്ന് രാജി വെച്ചത്.

1

വനിതാ അധ്യാപകര്‍ക്ക് കോട്ട്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മിണ്ടാന്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണി, ഇടനാഴി തുടങ്ങിയ വിവേചനങ്ങളില്‍ പ്രതിഷേധിച്ചാണ് കൊല്ലമുള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ നിന്ന് റാണി രാജി വെച്ചത്. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കും എന്നെ് ബാലാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി

2

പുരുഷ അധ്യാപകര്‍ക്കില്ലാത്ത കോട്ട് അധ്യാപികമാര്‍ക്ക് മാത്രം അടിച്ചേല്‍പിക്കുന്നത് വിവേചനമാണെന്നും തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും വിധം പ്രിന്‍സിപ്പള്‍ പെരുമാറി എന്നുമാണ് റാണി പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അധ്യാപിക മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞിരുന്നു.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

3

അതേസമയം കോറിഡോറും ഗോവണിയും ബില്‍ഡിങ് എടുത്ത കാലം മുതല്‍ ഇങ്ങനെയാണ് എന്നും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സൗകര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഇത് എന്നുമാണ് പ്രിന്‍സിപ്പള്‍ ഫാ. സോജി ജോസഫിന്റെ അവകാശവാദം. ഇത് വിവേചനം അല്ലെന്നും ഫാ. സോജി ജോസഫ് അവകാശപ്പെട്ടു.

സെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതിസെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

4

കോറിഡോര്‍ ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണ്. രക്ഷിതാക്കളുമായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നും ഫാദര്‍ സോജി ജോസഫ് പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ വനിതാ കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് റാണി ടീച്ചര്‍.

English summary
Rima Kallingal congrats a teacher who resigned as protest against mandatory coat for female teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X