കോടതിയില്‍ നടന്നത് ദാമോദരന്‍ സ്‌പോണ്‍സേര്‍ഡ് സംഘര്‍ഷമെന്ന് പിസി ജോര്‍ജ്; അന്വേഷണമെന്ന് പിണറായി
കോട്ടയം: കൊച്ചിയിലും തിരുവനന്തപുരത്തും നടന്നത് എംകെ ദാമോദരന്‍ സ്‌പോണ്‍സര്‍ ചെയ്ത സംഘര്‍ഷമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ലജ്ജാവഹമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
കേസെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒത്തു തീര്‍പ്പല്ല വേണ്ടതെന്നും കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്നും സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നേരത്തെ പുറത്താക്കിയതാണെന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസയം എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, എറണാകുളം പ്രസ് ക്ലബ് പ്രതിനിധികള്‍ എന്നിവരുമായുള്ള അനുരഞ്ജന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന താക്കീതും മുഖ്യമന്ത്രി നല്‍കി. അഡ്വക്കറ്റ് ജനറലിന്റെ അധ്യക്ഷതയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് വീതം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ബാര്‍ കൗണ്‍സില്‍ പ്രതിനിധിയുമായിരിക്കും സമിതിയിലുണ്ടാകുക. ഹൈക്കോടതിക്ക് അകത്ത് നടന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ല. അതില്‍ ചീഫ് ജസ്റ്റിസ് ആണ് തിരുമാനമെടുക്കേണ്ടത്. മീഡിയ റൂം തുറക്കേണ്ട കാര്യത്തിലും ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. ഹൈക്കോടതിക്കകത്ത് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ' തല്ലാനും തല്ലു കൊള്ളാനും ആരും അങ്ങോട്ട് പോകേണ്ട' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications