Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ; അച്ഛന് വേണ്ടി വാദിച്ചത് അഭിഭാഷകയായ മകൾ

 ripper-1679246757.jpg -Prope

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പൻ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി പരോൾ അനുവദിച്ചു. cകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷയിലാണ് ഹൈക്കോടതി നടപടി.അമ്മയുടെ ഹർജിയിൽ അച്ഛന് വേണ്ടി വാദിച്ചത് മകളും അഭിഭാഷകയുമായ കീർത്തി ജയാനന്ദനാണ്.

മകളുടെ വിവാഹത്തിന് 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നതായിരുന്നു ഭാര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിനെതിരെ കടുത്ത എതിർപ്പ് ഉയർത്തുകയായിരുന്നു. അതേസമയം അഭിഭാഷകയായിട്ടല്ല, മകളായി കണ്ട് തന്റെ വാദം പരിഗണിക്കണമെന്നാണ് കീർത്തി കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് പരോൾ അനുവദിക്കുകയായിരുന്നു.

മാർച്ച് 21, 22 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പോലീസ് അകമ്പടിയോടെയായിരിക്കും ഇയാൾ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക.യൂണിഫോം ഒഴിവാക്കി സാധാരണ വസ്ത്രത്തിലായിരിക്കണം ജയാനന്ദനൊപ്പം പോലീസ് വിവാഹത്തിന് പങ്കെടുക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ.പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കുറ്റത്തിന് വിയ്യൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിലവിൽ ജയാനന്ദൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+