കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിക്കെതിരെ ഫോട്ടോ സഹിതമുള്ള തെളിവുമായി സഹോദരന്‍

  • By Neethu
Google Oneindia Malayalam News

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിക്കെതിരെ ആരോപണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. തന്റെ ഫേസ്ബുക്കിലൂടെ ജാഫറിന്റെയും മണിയുടെ സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പടെയുള്ള സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസത്തില്‍ ജാഫറിനെ മണിയുടെ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയ്ക്ക് സമീപത്തുള്ള വീട്ടില്‍ വെച്ച് സല്‍ക്കരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

മണിയുടെ സഹോദരന്റെ ആരോപണത്തില്‍ ജാഫര്‍ ഇടുക്കിയുടെ മറുപടിമണിയുടെ സഹോദരന്റെ ആരോപണത്തില്‍ ജാഫര്‍ ഇടുക്കിയുടെ മറുപടി

ജാഫര്‍ ഇടുക്കിയെ സല്‍ക്കരിക്കുന്നു

ജാഫര്‍ ഇടുക്കിയെ സല്‍ക്കരിക്കുന്നു


ജൂണ്‍ 4ാം തിയ്യതിയാണ് ഫോട്ടോയുടെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി. ജാഫറിനെ മണിയുടെ സുഹൃത്തുക്കള്‍ സല്‍ക്കാരത്തിന് ക്ഷണിച്ചിരിക്കുകയാണ് എന്നാണ് ആര്‍എല്‍വി പറഞ്ഞിരിക്കുന്നത്.

കൂട്ടത്തില്‍ പീറ്റര്‍

കൂട്ടത്തില്‍ പീറ്റര്‍


മണിയുടെ കൂടെ മൂന്ന് വര്‍ഷത്തോളം കൂടെയുണ്ടായിരുന്ന വ്യക്തിയാണ് പീറ്റര്‍. (ചിത്രത്തില്‍ പച്ചമുണ്ട് ഉടുത്ത വ്യക്തി). മണിയുടെ കൂടെ അവസാന ദിവസം പാഡിയിലെ ഔട്ട് ഹൗസില്‍ ഇവര്‍ ഉണ്ടായിരുന്നു.

സല്‍ക്കാരം പാഡിയോട് ചേര്‍ന്നുള്ള വീട്ടില്‍

സല്‍ക്കാരം പാഡിയോട് ചേര്‍ന്നുള്ള വീട്ടില്‍


ചിത്രത്തില്‍ കാണുന്ന സല്‍ക്കാരം നടന്നത് പാഡിയോട് ചേര്‍ന്നുള്ള വീട്ടില്‍ വെച്ചാണ്. പുണ്യാളാന്‍ ഹോംലി ഫുഡ് എന്ന ഫേസ്ബുക്ക് പേജ് ഇട്ട ചിത്രങ്ങളാണിവ.

ഇതില്‍ കൂടുതല്‍ തെളിവ് വേണോ

ഇതില്‍ കൂടുതല്‍ തെളിവ് വേണോ


മണിയൂടെ കൂടെ മൂന്ന് വര്‍ഷത്തോളം കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ചിത്രത്തിലുണ്ട്. മരണം സംഭവിക്കുന്നതിന്റെ തലേ ദിവസം പാഡിയിലെ ഓഔട്ട് ഹൗസില്‍ രാത്രി 11.30 വരെ ഇവരെല്ലാം കൂടെയുണ്ടായിരുന്നു. ഇതിലും വലിയ തെളിവുകള്‍ വേണോ എന്നാണ് രാമകൃഷണന്‍ ചോദിക്കുന്നത്.

English summary
Rlv ramakrishnan reveals some photos against mani's friends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X