തിരുവനന്തപുരത്ത് മോഷണ പരമ്പര!! ജ്വല്ലറി ഉൾപ്പെടെ പത്തോളം കടകളിൽ വൻ മോഷണം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ മോഷണം. ജ്വല്ലറി ഉൾപ്പെടെ പത്തോളം കടകളിൽ മോഷണം നടന്നു. നെയ്യാററിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കടകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച അവധിയായിരുന്നതിനാൽ ഉച്ചയോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്.

ഒരേ വരിയിലെ ജ്വല്ലറി, തുണിക്കട ഉൾപ്പെടെയുളള കടകളിലാണ് മോഷണം നടന്നത്. ജ്വല്ലറിയിൽ നിന്ന് മാത്രം അഞ്ച് ലക്ഷത്തോളം രൂപയാണ് മോഷ്ടിച്ചത്. സ്വർണവും മോഷണം പോയിട്ടുണ്ട്. പതിനഞ്ചോളം കടകളാണ് ഇവിടെയുള്ളത്.

robbery

മോഷണം നടന്ന വിവരം അറിഞ്ഞ് ഓരോരുത്തരായി എത്തി കട പരിശോധിക്കുകയാണ്. പത്ത് കടകളിൽ മോഷണം സ്ഥിരീകരിച്ചു. കൂടുതൽ കടകളിൽ മോഷണം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല.

പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിൽ മോഷണം നടത്തിയ ആളെ കണാമെങ്കിലും മുഖം വ്യക്തമല്ല. കണ്ടു പരിചയമുള്ള ആളാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് സൂചനകൾ.

പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ട്. ഇവരെയും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്. അടുത്തിടെ പാറശ്ശാലയിലും സമാനമായ മോഷണം നടന്നിരുന്നു. പാറശ്ശാല ജങ്ഷനിലെ ഒരേ വരിയിലെ കടകളിൽ മോഷണം നടന്നിരുന്നു.

English summary
robbery in 10 shops in neyyattinkara.
Please Wait while comments are loading...