Get Updates
Get notified of breaking news, exclusive insights, and must-see stories!

'അല്‍പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിക്കും': എംബി രാജേഷിനെതിരെ ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എം ബി രാജേഷ് നല്‍കിയ മറുപടിയുടെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കീഴില്‍ പി.എസ്.സിയേയും ഉദ്യോഗാര്‍ത്ഥികളെയും നോക്കുകുത്തികളാക്കി വ്യാപകമായും അനിയന്ത്രിതമായും നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മന്ത്രി എം.ബി. രാജേഷ് നല്‍കിയ മറുപടി ഈ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണെന്ന് ഷിബു ബേബി ജോണ്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

1

അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കീഴില്‍ പി.എസ്.സിയേയും ഉദ്യോഗാര്‍ത്ഥികളെയും നോക്കുകുത്തികളാക്കി വ്യാപകമായും അനിയന്ത്രിതമായും നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മന്ത്രി എം.ബി. രാജേഷ് നല്‍കിയ മറുപടി ഈ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ്.

2

ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് എന്റെ ഓഫീസില്‍ നിന്ന് ആരോ ഒരു കത്തയച്ചു എന്നാണ് രാജേഷിന്റെ ആരോപണം. ഞാനല്ല കത്തയച്ചതെന്ന് പറയുമ്പോഴും ഞാനാണയച്ചത് എന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു മന്ത്രിയുടെ മറുപടി. ഞാന്‍ മാത്രമല്ല പല ജനപ്രതിനിധികളും കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്.

3

ഇന്നത്തെ ജനാധിപത്യക്രമത്തില്‍ വിവിധ ആവശ്യങ്ങളുമായി തങ്ങളെ സമീപിക്കുന്നവര്‍ക്ക് ശുപാര്‍ശകത്തുകള്‍ നല്‍കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം, അത് ശരിയോ തെറ്റോ, ഈ നാട്ടിലുണ്ട്. ഞാന്‍ മന്ത്രിയായിരുന്ന കാലയളവില്‍ എല്ലാഎം എല്‍ എമാരും പ്രതിപക്ഷ - ഭരണപക്ഷ വ്യത്യാസമില്ലാതെ ശുപാര്‍ശ കത്തുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ മെറിറ്റ് നോക്കി തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു.

4

ശുപാര്‍ശകള്‍ നല്‍കിയിരുന്ന എം എല്‍ എ മാര്‍ക്കും അതില്‍ പരാതിയൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഏറ്റവുമധികം കത്തുകള്‍ നല്‍കിയിരുന്നത് അന്നത്തെ ബഹു. പ്രതിപക്ഷ നേതാവായിരുന്ന സ. വി.എസ് അച്യുതാനന്ദനായിരുന്നു. ഇന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം ഭാര്യയുടെ കാര്യത്തിന് നല്‍കിയ ശുപാര്‍ശ കത്ത് പോലും എന്റെ കയ്യില്‍ ഉണ്ടായിരുന്നു. അതൊന്നും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യാത്തത് എന്റെ മാന്യത.

5

ഇവിടെ എന്റെ ഓഫീസിലെ ആരോ, ആര്‍ക്കോ കത്തെഴുതി എന്നാണ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. എന്ത് കാര്യത്തിനാണെന്നോ, ആ കത്തിലെ ആവശ്യം നടന്നോ ഇല്ലയോ എന്നുപോലും വ്യക്തമല്ല. എന്നിട്ടും ഞാന്‍ കത്തെഴുതി എന്ന് ധ്വനി വരുംവിധം അതിനെ ദുരുപയോഗം ചെയ്യുന്നത് പെട്ടെന്ന് കൈവന്ന അധികാരത്തില്‍ നിന്നുണ്ടായ മതിഭ്രമമാന്നെന്ന് മാത്രമേ പറയാനാകു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍കാലിക നിയമനങ്ങള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ലിസ്റ്റ് ചോദിച്ച മേയറുടെ നടപടിയേയും ഏതെങ്കിലുമൊരു പൊതു പ്രവര്‍ത്തകന്‍ നല്‍കുന്ന ശുപാര്‍ശകത്തിനേയും താരതമ്യം ചെയ്യുന്ന മന്ത്രിയുടെ തല അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+