Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം: വർഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നുവെന്ന് പിണറായി വിജയൻ

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത് വിവാദമായിരിക്കുകയാണ്. എറണാകുളം-ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. വിവാദമായതോടെ ദക്ഷിണ റെയിൽവേ വീഡിയോ തങ്ങളുടെ പേജിൽ നിന്ന് നീക്കം ചെയ്തു.

സർക്കാരിന്റെ പരിപാടിയിൽ ആർഎസ്എസ് ഗണഗീതം ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പൊതുസ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ വർഗ്ഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപിയും പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണം: '' എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്.

tarin

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്.

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർഎസ്എസിന്റെ വർഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണം.

ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: '' ഇന്ത്യയുടെ പൊതുസ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ വർഗ്ഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതിൻ്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആർഎസ്എസ് ഗണഗീതം പാടിയ നടപടി. വന്ദേഭാരത് സർവ്വീസ് ആരംഭിക്കുന്ന എല്ലാ ചടങ്ങുകളെയും അടിമുടി രാഷ്ട്രീയവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

മുമ്പ് എറണാകുളം-ബാംഗ്ലൂർ റൂട്ടിൽ താൽക്കാലിക രൂപത്തിലാണെങ്കിലും സർവ്വീസ് ഉണ്ടായിരുന്നു. അത് ഏകപക്ഷീയമായി നിർത്തലാക്കുകയായിരുന്നു. ഇത് പുനരാരംഭിക്കണമെന്ന് ഞാനുൾപ്പടെയുള്ള കേരള എംപിമാർ പല തവണ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ തന്നെ പരിഗണിക്കാമെന്ന നിർദ്ദേശം ഇന്ത്യൻ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി...

എന്നാൽ പൊടുന്നനെ തന്നെ ഒരു ദിവസം റെയിൽവെ മന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെയുള്ള പാർട്ടി ഭാരവാഹികളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുന്നു, വന്ദേഭാരത് സർവ്വീസ് പ്രഖ്യാപിക്കുന്നു. ഇത്രയും തരം താഴ്ന്ന രീതിയിൽ ഒരിക്കലും ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ പ്രവർത്തിച്ചിട്ടില്ല. അതിൻ്റെ തുടർച്ചയെന്നോണമാണ് ഗണഗീതാലാപനവും മറ്റ് രാഷ്ട്രീയ കാര്യപരിപാടികളും പുതിയ സർവീസിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. കേന്ദ്ര സർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും "വകതിരിവെന്നത് "പണ്ടേ ഇല്ല. എന്നാൽ അതിൻ്റെ മാറ്റ് എത്രത്തോളം വർദ്ധിപ്പിക്കാമെന്നാണ് അവർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+