കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നിന്നുള്ളവർക്കുള്ള ആർടിപിസിആർ നിബന്ധന പിൻവലിച്ചേക്കും; ചീഫ് സെക്രട്ടറിയെ കണ്ട് ടി സിദ്ധിഖ്

Google Oneindia Malayalam News

ബെംഗളൂരു; കേരളത്തിൽ നിന്നുള്ളവർക്ക് കർണാടത്തിലേക്ക് പോകാൻ ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് കർണാടക ചീഫ് സെക്രട്ടറിയെ കണ്ട് ടി സിദ്ധിഖ് എംഎൽഎ. വയനാട്ടിൽ നിന്നുള്ള കർഷക പ്രതിനിധികളോടൊപ്പമാണ് ചീഫ് സെക്രട്ടറി രവി കുമാറുമായി കൂടിക്കാഴ്ത നടത്തിയ്ത. വിഷയം ഗൗരവത്തിലെടുക്കുകയും എത്രയും പെട്ടെന്ന് ഇടപെടാം എന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും സിദ്ധിഖ് പറഞ്ഞു. സിദ്ധിഖിൻറെ വാക്കുകൾ

T Sidd

'കർണ്ണാടകയിലേക്ക്‌ പോകുന്ന കർഷകരും വിദ്യാർത്ഥികളും ആർ ടി പി സി ആർ നിബന്ധന കാരണം വല്ലാതെ ദുരിതം അനുഭവിക്കുകയാണു. രണ്ട്‌ വാക്സിനുകൾ എടുത്തിട്ടും ആർ ടി പിസി ആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിരന്തരം എടുക്കേണ്ടി വരികയാണു. വയനാട്ടിലേയും മലബാറിൽ ഒന്നാകെയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും കർണ്ണാടക ചീഫ്‌ സെക്രട്ടറിയെ കാണാൻ അനുമതി വാങ്ങി പോയി കണ്ട്‌ സംസാരിച്ചു. ചീഫ്‌ സെക്രട്ടറി ശ്രീ രവി കുമാർ വിഷയം ഗൗരവത്തിലെടുക്കുകയും എത്രയും പെട്ടെന്ന് ഇടപെടാം എന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

ആർ ടി പി സി ആർ ഫലം ഇല്ലാത്തതിന്റെ പേരിൽ ചെക്‌ പോസ്റ്റുകളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ പറഞ്ഞറിയിക്കാൻ കഴിയില്ല, അടിയന്തിര സാഹചര്യങ്ങളിൽ കർഷകർക്കും വിദ്യാർത്ഥികൾക്കും അതിർത്തിയിൽ യാത്ര ദുഷ്കരമാവുകയാണു. സാമ്പത്തിക ബാധ്യതയും സമയ നഷ്ടവും ഉണ്ടാകുന്നു. രണ്ട്‌ തവണ വാക്സിൻ എടുത്ത വിദ്യാർത്ഥികൾ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യവും ബോധ്യപ്പെടുത്തി.

എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ ഞങ്ങളുടെ കുഞ്ഞ്; നടൻ പ്രേംകുമാറിന്റെ കുറിപ്പ്എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ ഞങ്ങളുടെ കുഞ്ഞ്; നടൻ പ്രേംകുമാറിന്റെ കുറിപ്പ്

വയനാട്‌ കർണ്ണാടക അതിർത്തി ചെക്‌ പോസ്റ്റുകളിലും കാസർകോട്‌ കർണ്ണാടക അതിർത്തി ചെക്‌ പോസ്റ്റുകളിലും യാത്ര ചെയ്യുന്ന ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന ഗൗരവമായ പ്രശ്നം ബാംഗ്ലൂരിലെ വിധാൻ സൗധയിലെ ചീഫ്‌ സെക്രട്ടറിയുടെ ഔദ്യോഗിക ചേമ്പറിൽ ചർച്ച നടത്തി അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയും അനുഭാവപൂർവ്വം കേൾക്കുകയും
ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണുമെന്നും പറഞ്ഞ കർണ്ണാടക ചീഫ്‌ സെക്രട്ടറിയോടും സർക്കാറിനോടും പ്രത്യേകം നന്ദി പറയുന്നു. വയനാട്ടിലെ മഴക്കെടുതികളും അദ്ദേഹവുമായി സംസാരിച്ചു. നിലവിലെ സാഹചര്യം അദ്ദേഹം
ചോദിച്ചറിഞ്ഞു, ഏത്‌ സാഹചര്യത്യ്ഹിലും കർണ്ണാടക കൂടെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട്ടിലെ നമ്മുടെ കർഷകരും വിദ്യാർത്ഥികളും മറ്റുള്ളവരും നേരിടുന്ന ഈ വലിയ പ്രശ്നത്തിൽ തുടക്കം മുതലേ ഇടപെട്ട്‌ കൊണ്ടിരിക്കുകയാണു. ശ്വാശത പരിഹാരത്തിനുള്ള പ്രധാന ചുവട്‌ വെപ്പാണു ഇന്ന് നടന്നത്. കർണ്ണാടകയിൽ കൃഷിയിലേർപ്പെട്ടിരിക്കുന്ന മലയാളികളുടെ സംഘടന എൻ എസ്‌ പി ഒയുടെ പ്രസിഡണ്ട്‌ ശ്രീ ഫിലിപ്‌ ജോർജ്ജ്‌, സെക്രട്ടറി ശ്രീ എസ്‌ എം റസാഖ്‌ എന്നിവർ ഒപ്പമുണ്ടായിരുന്നു'.

'എന്റെ പവർബാങ്ക്';ഗോപി സുന്ദറിനൊപ്പം അതീവ ഗ്ലാമറസ് ലുക്കിൽ അവാർഡ് വേദിയിൽ അഭയ ഹിരൺമയി..വൻ വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
RTPCR for persons from Kerala may be withdrawn; T Siddique met Chief Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X