കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎയും കയ്യേറി, എസ് രാജേന്ദ്രന്റേത് വ്യാജപട്ടയം!! മന്ത്രി നിയമസഭയിൽ വ്യക്തമാക്കി

പി സി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇ ചന്ദ്രശേഖരന്‍ ഇക്കാര്യ പറഞ്ഞത്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ കൈവശം ഉള്ളത് വ്യാജപട്ടയമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ പി സി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇ ചന്ദ്രശേഖരന്‍ ഇക്കാര്യ പറഞ്ഞത്.

മന്ത്രി പറഞ്ഞത്

മൂന്നാറിലെ വ്യാജ പട്ടയങ്ങളെ കുറിച്ച് അന്വേഷിച്ച ക്രൈബ്രാഞ്ച് എഡിജിപിയുടെറിപ്പോര്‍ട്ടാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സഭയില്‍ സമര്‍പ്പിച്ചത്. തനിക്ക് 2000-2003ല്‍ ലാന്‍ഡ് അസൈസ്‌മെന്റ് കമ്മിറ്റ് പട്ടയം നല്‍കി എന്നാണ് രാജേന്ദ്രന്‍ അവകാശപ്പെട്ടിരുന്നത്.

അപേക്ഷ തള്ളി

രേഖകളിലെ സര്‍വ്വെ നമ്പര്‍ മാറി പോയതാണെന്ന് കാണിച്ച് രാജേന്ദ്രന്‍ എംഎല്‍എ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലും നിരസിച്ചിരുന്നു.

പ്രതിരോധത്തില്‍

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കില്‍ നേതാക്കളുടെ കൈവശം കയ്യേറ്റ ഭൂമി ഉള്ളതിനാലാണ് സത്വര നടപടി സ്വീകരിയ്ക്കാത്തതെന്ന് ആരോപണത്തിന് ശക്തി പകരുന്നതാണ് മന്ത്രിയുടെ വിശദീകരണം.

നടപടി

കയ്യേറ്റം നടത്തിയ എംഎൽഎയ്ക്ക് എതിരെ എൽഡിഎഫ് ഇനി എന്ത് നടപടി സ്വീകരിയ്ക്കുമെന്ന് കാത്തിരുന്ന് കാണാം..

English summary
S Rajendran MLA has fake land documents, Says revenue Minister E Chandrasekharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X