Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തീർത്ഥാടകരുടെ ബസ് അപകടം: മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ നിർദേശം നല്‍കി മന്ത്രി വീണ ജോർജ്

പത്തനംതിട്ട: കണമല നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇലവുങ്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ബസ്സിൽ കുരുങ്ങി പോയ മുഴുവൻ ആളുകളെയും പോലീസും ഫയർ ഫോഴ്സും മോട്ടോർ വാഹന വകുപ്പും നാട്ടുകാരുടെ കൂടി സഹയത്തോടെ ദ്രുതഗതിയിൽ നടത്തിയ രക്ഷാപ്രവർത്തന ത്തിൻ്റെ ഫലമായി പുറത്ത് എത്തിക്കുവാനും പരുക്കേറ്റവരെ ആശുപത്രികളിൽ വളരെ വേഗത്തിൽ എത്തിക്കുവാനും സാധിച്ചെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി പ്രസാദ് അറിയിച്ചു.

തഞ്ചാവൂരിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹന മാണ് അപകടത്തിൽ പെട്ടത് 9 കുട്ടികൾ ഉൾപ്പെടെ 64 തീർത്ഥാടകർ ബസ്സിലുണ്ടായിരുന്നു. പരുക്കേറ്റ ഡ്രൈവർ ഉൾപ്പെടെ 3 പേരെ കോട്ടയം മെഡിക്കൽ കോളേജിൽ റെഡ് സോണിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിലക്കൽ ,പെരുനാട്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. അപകടസ്ഥലം സന്ദർശിച്ച ശേഷം നിലക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മുൻ എം എൽ എ ശ്രീ.രാജു എബ്രഹാം, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

 patha-

ഇലവുങ്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ബസ്സിൽ കുരുങ്ങി പോയ മുഴുവൻ ആളുകളെയും പോലീസും ഫയർ ഫോഴ്സും മോട്ടോർ വാഹന വകുപ്പും നാട്ടുകാരുടെ കൂടി സഹയത്തോടെ ദ്രുതഗതിയിൽ നടത്തിയ രക്ഷാപ്രവർത്തന ത്തിൻ്റെ ഫലമായി പുറത്ത് എത്തിക്കുവാനും പരുക്കേറ്റവരെ ആശുപത്രികളിൽ വളരെ വേഗത്തിൽ എത്തിക്കുവാനും സാധിച്ചെന്ന് പ്രമോദ് നാരായണന്‍ എം എല്‍ എയും അറിയിച്ചു.

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തുകയും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കു കയും ചെയ്തു. പരിക്കേറ്റവർക്ക്ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽക ണമെന്ന് ആരോഗ്യ മന്ത്രി ശ്രീമതി.വീണാ ജോർജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി പി പ്രസാദിനൊപ്പം നിലക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+