Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സമരം സുപ്രീംകോടതി വിധിക്കെതിര്; പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് ഹൈക്കോടതി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ന്യായീകരിക്കാന്‍ പറ്റാത്ത അക്രമ സംഭവങ്ങളാണ് ശബരിമലയില്‍ നടന്നതെന്നും കോടതി വിലയിരുത്തി.

Court

തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍ റിമാന്റിലാണ് ഗോവന്ദ് മധുസൂദനന്‍. അക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് ഇയാളുടെ വാദം. സമരത്തിന്റെ ഭാഗമായി നടന്ന നാമജപ പ്രാര്‍ഥനയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും ഗോവിന്ദ് ബോധിപ്പിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.

പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ചെയ്തുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. സാക്ഷിമൊഴികളുമുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ ആയിരുന്നു സമരം. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജാമ്യം നല്‍കിയാല്‍ ഇത്തരം സമരങ്ങളും അക്രമങ്ങളും ആവര്‍ത്തിച്ചേക്കാമെന്ന സംശയവും കോടതി ഉന്നയിച്ചു. പ്രതിക്ക് അക്രമങ്ങളില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണിത്.

യുവതികള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയാണ് സുപ്രീംകോടതി കേസില്‍ വിധി പ്രസ്താവിച്ചത്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്നാണ് സമരക്കാരുടെ നിലപാട്. ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. മാത്രമല്ല, ദര്‍ശനത്തിന് വന്ന യുവതികളെ തടയുകയും ചെയ്തു. മുതിര്‍ന്ന സ്ത്രീകളെ വരെ തടയുന്ന സംഭവങ്ങളുമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+