കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: സ്ത്രീകളെ ശബരിമലയില്‍ കയറ്റുമോ?, പ്രതികരണവുമായി മന്ത്രി കടകംപള്ളി

Google Oneindia Malayalam News

ഇടുക്കി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരായ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏഴംഗ വിശാല ബെഞ്ചില്‍ നിന്നുള്ള ഉത്തരങ്ങള്‍ കിട്ടുന്നത് വരെ മാറ്റിവെച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയെ ഒരു സംശയവും ഇല്ലാതെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനം ഉണ്ടാക്കി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 kadkampalli

Recommended Video

cmsvideo
Sabarimala Tantri Response To Supreme Court Verdict | Oneindia Malayalam

അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ് ഇത്. അയോധ്യ കേസിലെ വിധി എങ്ങനെയാണോ സ്വീകരിച്ചത് ആ മട്ടില്‍ സുപ്രീംകോടതി വിധികളെ കാണാന്‍ കഴിയണം. അല്ലാതെ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കുംശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കും

പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടെങ്കിലും 2018 സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ വരുന്ന മണ്ഡല കാലത്ത് സ്ത്രീകളെത്തിയാല്‍ ശബരമലയില്‍ കയറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണം ഇങ്ങനെ ' അനാവശ്യ കാര്യങ്ങള്‍ ചോദിക്കരുത്, വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തും'.

വിധിക്ക് സ്റ്റേ ഇല്ലേങ്കില്‍ ശബരിമലയില്‍ ഇനിയും പോകുമെന്ന് കനക ദുര്‍ഗ! വിധിയെ സ്വാഗതം ചെയ്ത് ബിന്ദുവിധിക്ക് സ്റ്റേ ഇല്ലേങ്കില്‍ ശബരിമലയില്‍ ഇനിയും പോകുമെന്ന് കനക ദുര്‍ഗ! വിധിയെ സ്വാഗതം ചെയ്ത് ബിന്ദു

English summary
sabarimala verdict; kadakampally surendran reaction on sc verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X