• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല: റിവ്യൂ ഹര്‍ജി നല്‍കിയത് ആരൊക്കെ, വാദങ്ങളും പ്രതിവാദങ്ങളും എന്ത്

ദില്ലി: ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ വ്യാഴാഴ്ച്ച രാവിലെ 10.30 ന് സുപ്രീംകോടതി വിധി പറയും. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബർ 28 ലെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് കോടതി നാളെ വിധി പറയുക.

56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി അംഗീകരിച്ചുകൊണ്ട് ഹര്‍ജികള്‍ തള്ളണോ അതോ വിശാല ബെഞ്ചിന് പുനഃപരിശോധനയ്ക്ക് വിടണോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി നാളെ തീരുമാനം എടുക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ..

2018 സെപ്റ്റംബര്‍ 28

2018 സെപ്റ്റംബര്‍ 28

മുന്‍ ചീഫ് ജസ്റ്റിസ്‍ ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് എംഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, എന്നിവരടങ്ങിയ ഭരണഘടനാണ് ബെഞ്ചാണ് 2018 സെപ്റ്റംബര്‍ 28 ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

ഭരണഘടനാ വിരുദ്ധം

ഭരണഘടനാ വിരുദ്ധം

മതിവിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണെന്നും സ്ത്രീകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഏത് ആചാരവും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. അഞ്ചംഗ ബെഞ്ചിലെ നാല് പേരും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജിച്ചുകൊണ്ടുള്ള വിധിയാണ് പുറപ്പെടുവിച്ചത്.

പ്രക്ഷോഭങ്ങള്‍

പ്രക്ഷോഭങ്ങള്‍

ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006 ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ വാദങ്ങള്‍ക്ക് ശേഷമായിരുന്നു സുപ്രീംകോടതിയുടെ ചരിത്ര വിധി. കോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സന്നിധാനത്ത് ഉള്‍പ്പടെ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രക്ഷോഭത്തിന്‍റെ ഭാഗമായി 9000 ക്രിമിനല്‍ കേസുകളിലായി പ്രതികളായത് 27000 പേരാണ്.

റിവ്യൂ ഹര്‍ജികള്‍

റിവ്യൂ ഹര്‍ജികള്‍

സുപ്രീംകോടതി വിധിക്കെതിരെ ഒക്ടോബര്‍ 8 മുതല്‍ തന്നെ റിവ്യൂ ഹര്‍ജികളും സമര്‍പ്പിച്ച് തുടങ്ങി. അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന്‍ പ്രസിഡന്‍റ് ശെലജ വിജയനായിരുന്നു ആദ്യ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തത്. വിധി വിശ്വാസികളുടെയും പ്രതിഷ്ഠയുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അധികാരപരിധി മറികടന്നു

അധികാരപരിധി മറികടന്നു

പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി അധികാരപരിധി മറികടന്ന് ഇടപെട്ടു. ഏതാനും സംഘടനകളുടെ ഹര്‍ജി പരിഗണിച്ചാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ കോടതി വിധിയോടെ ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന് മുറിവേറ്റതായും ഹര്‍ജിയില്‍ പറഞ്ഞു

വാദങ്ങള്‍

വാദങ്ങള്‍

എന്‍എസ്എസ്, റെഡി ടു വെയിറ്റ് ക്യാമ്പെയിന് നേതൃത്വം നല്‍കിയ പീപ്പിള്‍ ഫോര്‍ ധര്‍മ്മ, പന്തളം രാജകുടുംബം, മഹാരാഷ്ട്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ എന്നിവരും കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ചവര്‍ അയപ്പ ഭക്തരല്ല. ജനങ്ങളുടെ വിശ്വാസങ്ങളെ മറികടന്ന് വിധി പുറപ്പെടുവിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും ഹര്‍ജിക്കാന്‍ വാദിക്കുന്നു.

കോണ്‍ഗ്രസും

കോണ്‍ഗ്രസും

സ്ത്രീപ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസും റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് കോണ്‍ഗ്രസിന് വേണ്ടി ഹര്‍ജി നല്‍കിയത്. ശബരിമല തന്ത്രി കണ്ഠര് രാജീവര്, ബി. രാധാകൃഷ്ണ മേനോന്‍ എന്നിവരും തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവരും പിന്നീട് പലപ്പോഴായി റിവ്യൂ ഹര്‍ജി നല്‍കി.

വാദം പൂര്‍ത്തിയായത്

വാദം പൂര്‍ത്തിയായത്

ഈ വര്‍ഷം ഫെബ്രുവരി 9 നായിരുന്ന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. സമാനമായ ആവശ്യമായതിനാല്‍ ഒരുമിച്ചായിരുന്നു കോടതി വാദം കേട്ടത്. യുവതി പ്രവേശനന വിധി പുനഃപരിശോധിക്കേണ്ടതില്ലായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

സര്‍ക്കാര്‍ നിലപാട്

സര്‍ക്കാര്‍ നിലപാട്

തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത വാദിച്ചു. വാദം കേട്ടില്ല എന്നത് വിധി പുനപരിശോധിക്കാന്‍ പര്യാപ്തമായ കാരണമല്ല. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. പുനപരിശോധനയ്ക്ക് അര്‍ഹമായ ഒരു കാരണവും ഹര്‍ജിക്കാര്‍ ഉന്നയിച്ചില്ല. അയ്യപ്പഭക്തര്‍ പ്രത്യേകഗണമല്ലെന്ന കാര്യത്തില്‍ ബെഞ്ചില്‍ സമവായമുണ്ടെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.

നിര്‍വചിക്കല്‍ പ്രയാസം

നിര്‍വചിക്കല്‍ പ്രയാസം

അതേസമയം, ഭരണഘടനാധാര്‍മികത മതവിശ്വാസത്തില്‍ പൂര്‍ണമായി പ്രയോഗിക്കാനാവില്ലെന്നായിരുന്നു പ്രയാര്‍ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായ അഭിഷേക് സിങ്വിയുടെ വാദം. ഹിന്ദുമതം ഒട്ടേറെ വൈവിധ്യങ്ങളുള്ളതാണ്. ആചാരങ്ങള്‍ നിര്‍വചിക്കാനും പ്രയാസമാണെന്നു സിങ്‌വി ചൂണ്ടിക്കാട്ടി.

ദേവന്‍റെ അവകാശം

ദേവന്‍റെ അവകാശം

ശബരിമലയിൽ യുവതീപ്രവേശനം വിലക്കിയത് ദേവന്റെ അവകാശമാണെന്നായിരുന്നു തന്ത്രിക്ക് വേണ്ടി ഹാജരായ അഡ്വ. വി. ഗിരിയുടെ വാദം. അയ്യപ്പപ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മറ്റുക്ഷേത്രങ്ങള്‍ പോലെയല്ല ശബരിമല. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്‍റെ അവകാശവും പരസ്പര പൂരകമാണെന്നും അദ്ദേഹം വാദിച്ചു.

പ്രതിഷ്ഠയുടെ രക്ഷാധികാരി

പ്രതിഷ്ഠയുടെ രക്ഷാധികാരി

ശബരിമല തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. പ്രാര്‍ത്ഥിക്കാനാണ് ആരാധനാലയങ്ങളില്‍ പോകുന്നത്, അല്ലാതെ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല. പ്രതിഷ്ഠയുടെ സ്വഭാവത്തോട് ചേര്‍ന്നതാണ് ഭക്തരുടെ ഭരണഘടനാഅവകാശമെന്നും ഗിരി സുപ്രീംകോടതിയില്‍ വാദിച്ചു.

ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട് കോൺഗ്രസും

ശബരിമല; വിധി എന്തായാലും ഒറ്റക്കെട്ടായി അംഗീകരിക്കണം, സിപിഎം വിശ്വാസികൾക്ക് എതിരല്ലെന്ന് അനന്തഗോപൻ!

English summary
sabarimala verdict 2019 : who filed review petition, what are the major arguments, details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X