Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസികൾക്കൊപ്പമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം; ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നറിയാൻ പൊതുസമൂഹത്തിന് താല്പര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹങ്ങളെയും ഭക്തജനങ്ങളെയും വേദനിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ശബരിമല വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ചു പോന്നത്. ആ നിലപാടിൽ മാറ്റമുണ്ടോ എന്നാണ് പിണറായി വ്യക്തമാക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

chennithala

ശബരിമല വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച കരട് ബില്ല് മികച്ചതാണ്. അത്‌ യു ഡി എഫ് കൂടുതൽ ചർച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കും. ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുകയും നിയമസഭയിൽ എം വിൻസെൻ്റ് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കർ അനുമതി നിഷേധിക്കുകയും ചെയ്തതാണ് ഈ കരട് ബില്ല്. യു ഡി എഫ് അധികാരത്തിലെത്തുമ്പോൾ ഇത് നിയമമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സിപിഎമ്മിന് തങ്ങളുടെ നിലപാട് പറയാൻ ധൈര്യമുണ്ടോ?
ഘടക കക്ഷികളോടുള്ള മുഖ്യമന്ത്രിയുടെയും ഞങ്ങളുടെയും നിലപാടുകളിലുള്ള വ്യത്യാസം മനസ്സിലാക്കാൻ എൻ സി പിയോടുള്ള പ്രതികരണം പരിശോധിച്ചാൽ മതി. എൻ സി പി ദേശീയ ജനറൽ സെക്രട്ടറിയ്ക്ക് സംസാരിക്കാൻ മുഖ്യമന്ത്രി സമയം അനുവദിച്ചില്ല. ഘടകകക്ഷി നേതാക്കളെ അങ്ങോട്ട്‌ പോയി കാണുന്നതാണ് കോൺഗ്രസ്‌ പുലർത്തുന്ന സമീപനമെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+