കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാൻ ചിന്തിച്ച് സംസാരിക്കണം, മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട്; ശശി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വിമർശിച്ച് ശശി തരൂർ എം പി. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

ഇക്കാര്യങ്ങളൊക്കെ ചിന്തിച്ചു വേണം സംസാരിക്കാൻ. ഇത്തരത്തിൽ നടത്തുന്ന പരാമർശം ഒന്നും ശരിയല്ല എന്നും ശശി തരൂർ പറഞ്ഞു. ഒരു മന്ത്രി ആയാൽ കുറച്ചു കൂടി ഉത്തരവാദിത്തമുണ്ട്. ഇത്തരത്തിലൊരു വിവാദ പരാമർശം മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് അറിവില്ലായ്മ കൊണ്ടാണ്. രാഷ്ട്രീയത്തിൽ അറിവില്ലായ്മ ഒരു അയോഗ്യത അല്ല. നാക്കുപ്പിഴ എന്നത് ലളിതമായി കാണേണ്ടതല്ലെന്നും ശശി തരൂർ പറഞ്ഞു.

sas

അതേസമയം , ഇന്നലെ ആയിരുന്നു ഭരണഘടനയെ കുറിച്ച് മന്ത്രി സജി ചെറിയാന്റെ ഭാഗത്ത് നിന്നും വിവാദ പരമായ പരാമർശം ഉണ്ടായത് .

സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-

' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌ .

ഒരുമിച്ച് കഴിഞ്ഞു ഇരുവരും;ഒടുവിൽ വിവാഹത്തെ ചൊല്ലി വഴക്ക്;പെൺകുട്ടിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടുഒരുമിച്ച് കഴിഞ്ഞു ഇരുവരും;ഒടുവിൽ വിവാഹത്തെ ചൊല്ലി വഴക്ക്;പെൺകുട്ടിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടു

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

Recommended Video

cmsvideo
മഴക്കെടുതിയിൽ മരണം 5 കടന്നു. അപകട മുന്നറിയിപ്പ് | *Weather

അതേസമയം , വിഷയത്തിൽ മന്ത്രി സജി ചെറിയാൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്തിന് താൻ രാജി വയ്ക്കണം എന്ന ചോദ്യമാണ് സജി ചെറിയാൻ ഇന്ന് ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചിരുന്നു .

സംഭവത്തിന് പിന്നാലെ സി പി എം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗം നടന്നിരുന്നു . യോഗത്തിൽ മന്ത്രി തൽക്കാലം രാജി വയ‍്‍ക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു . കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം.

English summary
saji cheriyan indian constitution remarks: sasi tharoor mp reacted to against minister over this matter goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X