Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനിയും ഈ ശൗര്യ ജീവികളെ മേയാന്‍ വിട്ടാല്‍ പൊതുസമൂഹം സംഘടിക്കും';സമസ്ത നേതാവ്

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്‌മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ 'തീവ്രവാദി' പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. നാർക്കോട്ടിക് ജിഹാദ് പരാമർശിച്ച പാലാ ബിഷപ്പിനെ ചങ്ങലക്കിട്ടുരുന്നെങ്കിൽ അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദം ഉണ്ടെന്ന് പറഞ്ഞ ളോഹ ധാരി ഡിക്രൂസിൻ്റെ നാവ് പൊങ്ങുമായിരുന്നില്ലെന്ന് നാസര്‍ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.ഭീകരതയുടേയും വെറുപ്പിൻ്റേയും കാസയുടെ പേബാധിതരെ കൂട്ടിലടക്കേണ്ടത് സർക്കാറാണ്. ഇനിയും ഇത്തരം ശൗര്യ ജീവികളെ മേയാൻ വിട്ടാൽ പൊതു സമൂഹം കൂട്ടിലടക്കുമെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

vizhinjam

'നാർക്കോട്ടിക് ജിഹാദ് പരാമർശിച്ച പാലാ ബിഷപ്പിനെ ചങ്ങലക്കിട്ടുരുന്നെങ്കിൽ അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദം ഉണ്ടെന്ന് പറഞ്ഞ ളോഹ ധാരി ഡിക്രൂസിൻ്റെ നാവ് പൊങ്ങുമായിരുന്നില്ല.അബ്ദുറഹിമാനിൽ നിന്ന് ന്യൂനപക്ഷ വകുപ്പ് എടുത്ത് മാറ്റിയും പാലാ ബിഷപ്പിൻ്റെ അരമനകയറി മന്ത്രി വാസവൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഈ വിഷ സർപ്പങ്ങളെ വളർത്തിയത് സർക്കാർ തന്നെയാണ്. മതം കളിയിൽ ഇടപെടേണ്ടെന്ന് അബ്ദുറഹിമാൻ മന്ത്രി പറഞ്ഞാലും ളോഹ ധാരി അദ്ദേഹത്തിൻ്റെ "അബ്ദുറഹിമാൻ '' പേരിൽ തീവ്രവാദം പറഞ്ഞാൽ മതം അവിടെയും ഇടപെടും.

'കാമറയ്ക്ക് മുന്നിൽ വന്ന് കരയുന്ന ഫ്രോഡുകളെ വിശ്വസിക്കരുത്'; വീണ്ടും തുറന്നടിച്ച് ബാല
ഭീകരതയുടേയും വെറുപ്പിൻ്റേയും കാസയുടെ പേബാധിതരെ കൂട്ടിലടക്കേണ്ടത് സർക്കാറാണ്. ഇനിയും ഇത്തരം ശൗര്യ ജീവികളെ മേയാൻ വിട്ടാൽ പൊതു സമൂഹം കൂട്ടിലടക്കും.എല്ലാം മറന്ന് സംഘടിക്കും', പോസ്റ്റിൽ പറഞ്ഞു.

അതേസമയം തീവ്രവാദി പരാമർശത്തിൽ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു.വിവാദ പരാമര്‍ശത്തില്‍ വൈദികനും ലത്തീന്‍ അതിരൂപതയും ഖേദം പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+