• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കുട്ടിക്ക് ലജ്ജ, അതുകൊണ്ട് മാറ്റി നിർത്തി'; വിദ്യാർത്ഥിനിയെ അപമാനിച്ചതില്‍ ന്യായീകരണവുമായി സമസ്ത

Google Oneindia Malayalam News

കോഴിക്കോട്: മലപ്പുറം ജില്ലയിലെ പാതിരമണ്ണയില്‍ മദ്രസ പുരസ്കാര വേദിയില്‍ പത്താക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തെ ന്യായീകരിച്ച് സമസ്തയുടെ ഉന്നത നേതാക്കള്‍. പെണ്‍കുട്ടിക്ക് വിഷമം വരാതിരിക്കാനാണ് സമ്മാനദാന ചടങ്ങില്‍ നിന്ന് മാറ്റി നിർത്തിയതെന്നും അപമാനിക്കപ്പെട്ടുവെന്ന് പറയുന്നത് ശരിയല്ലെന്നും സമസ്ത നേതാക്കള്‍ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ല. സ്ത്രീകളും പുരുഷൻമാരുംഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ല. പണ്ഡിത സഭയായ സമസ്തയ്ക്ക് അതിന്റേതായ ചിട്ടകളും ചട്ടക്കൂടുകളും ഉണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

'ആ ദിവസം രാത്രി എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് കാവ്യാമാധവന്‍ വിളിച്ചത് ആരെ'; മുപ്പതോളം ചോദ്യങ്ങള്‍'ആ ദിവസം രാത്രി എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് കാവ്യാമാധവന്‍ വിളിച്ചത് ആരെ'; മുപ്പതോളം ചോദ്യങ്ങള്‍

മദ്രസ പുരസ്കാര വിതരണത്തിനിടെ പെണ്‍കുട്ടിയെ വേദിയില്‍ തടഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ വിമർശനങ്ങള്‍ക്കും ഇടയാക്കിയ പശ്ചാത്തലത്തിലായിരുന്നു സമസ്തയുടെ വിശദീകരണം. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, വേദിയില്‍ പെണ്‍കുട്ടിയെ കയറ്റിയതിന് പരസ്യ വിമർശനം ഉയർത്തി വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച എംടി അബ്ദുള്ള മുസ്ലിയാര്‍ തുടങ്ങിയ ഉന്നത നേതാക്കളായിരുന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

സ്ത്രീകള്‍ കയാറാന്‍ പാടില്ലെന്ന് എംടി അബ്ദുള്ള മുസല്യാർ പറഞ്ഞിട്ടില്ലെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടത്. അത്തരമൊരു വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കില്‍ വേദിയിലേക്ക് കയാറാന്‍ പാടില്ലെന്ന് പറയണം. അങ്ങനെ ആരും അവിടെ പറഞ്ഞിട്ടില്ല. വേദിയിലെത്തിയ കുട്ടിക്ക് പുരസ്കാരം നല്‍കുകയും ചെയ്തിട്ടുണ്ട്. വേദിയിലേക്ക് വന്ന കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ ഉസ്ദാദുമാർ ഇരിക്കുന്ന സദസ്സിലേക്ക് കടന്നുവരാന്‍ ലജ്ജയുണ്ടെന്ന് മനസ്സിലായി. അതിനാലാണ് എംടി അബ്ദുള്ള മുസല്യാരുടെ ഭാഗത്ത് നിന്നും അത്തരമൊരു പ്രതികരണം ഉണ്ടായതെന്നും ജിഫ്രിമുത്തുകോയ തങ്ങള്‍ പറഞ്ഞു.

ചില്ലംപൊളി ഡാന്‍സ്, ലുക്ക് അതിലപ്പുറം: പൊളിച്ചടുക്കി അഹാന കൃഷ്ണ

'സ്ത്രീകള്‍ക്ക് മൊത്തത്തില്‍ ഒരു ലജ്ജയുണ്ടാവും എന്നാണ് മനസിലാക്കുന്നത്. വേദിയിലേക്ക് കടന്ന് വന്ന കുട്ടിക്കും അതുണ്ടാവുമെന്ന് മനസിലായി. മറ്റ് കുട്ടികള്‍ക്കും ഈ അവസ്ഥയാണ് ഉണ്ടാവുന്നത്. അപ്പോള്‍ അവിടെ സന്തോഷത്തേക്കാള്‍ കൂടുതല്‍ പ്രയാസമാണ് ഉണ്ടാവുക. ഇനി പെണ്‍കുട്ടികളെ വേദിയിലേക്ക് വിളിക്കാന്‍ പാടില്ലെന്ന് ആധികാരികമായി തന്നെ പറയാന്‍ കഴിയുന്നയാളോടാണ് പറഞ്ഞത്. യാതൊരു വിധത്തിലും കുട്ടികളെ അപമാനിക്കാനോ വിഷമിപ്പികാനോ വേണ്ടിയായിരുന്നില്ല അങ്ങനെ പറഞ്ഞത്. മനപ്രയാസം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയായിരുന്നു ആ ഇടപെടല്‍. അദ്ദേഹം പറയുന്നതിന്റെ ശൈലി എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും സമസ്ത അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു വിധ ഇടപെടലും അവിടെ ഉണ്ടായിട്ടില്ലെന്നായിരുന്നു എംടി അബ്ദുള്ള മുസല്യാരുടെ വിശദീകരണം. സന്തോഷത്തോടെ തന്നെയാണ് കുട്ടി വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. സമയസ്ത ഒരു പണ്ഡിതസഭയാണ്. ആ സമസ്തയുടെ വേദികളില്‍ പുരുഷന്‍മാരും സ്ത്രീകളും ഇടപഴകുന്ന രീതി സമസ്തയ്ക്കില്ല, മറയ്ക്ക് അപ്പുറത്ത് ഇരുന്നു അവര്‍ ആസ്വദിക്കും സന്തോഷിക്കും, സന്തോഷം പ്രകടിപ്പിക്കും. അതാണ് സമസ്തയുടെ തുടക്കം മുതലേയുള്ള രീതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ രീതിക്ക് വിരുദ്ധമായ കാര്യം ഉണ്ടായപ്പോള്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ചില ലജ്ജകള്‍ ആവശ്യമാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്നത് പീഡനമാണ്. ആണും പെണ്ണും വ്യത്യാസുമില്ലെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. വിവാഹ ബന്ധത്തില്‍ പുരുഷന്‍ ചിലവിന് തരുന്നില്ലെന്ന് പറഞ്ഞ് സ്ത്രീക്ക് പരാതി നല്‍കാന്‍ സാധിക്കും, എന്നാല്‍ സ്ത്രീ ചിലവിന് തരുന്നില്ലെന്ന് പറഞ്ഞ് പുരുഷന് പരാതി നല്‍കാന്‍ സാധിക്കില്ലലോയെന്നും അബ്ദുള്ള മുസല്യാണ് പറഞ്ഞു.

അതേസമയം, സമസ്തയുടെ നിലപാടുകളില്‍ ആത്മാര്‍ത്ഥയില്ലെന്ന വിമർശനവുമായി തവനൂർ എം എല്‍ എ കെടി ജലീല്‍ രംഗത്ത് എത്തി. സമസ്തയുടെ നിലപാട് അറിയുന്നവരാണ് കുട്ടിയെ പരിപാടിക്ക് വിളിച്ചത്. അങ്ങനെ എന്തെങ്കിലും അരുതായ്മ ഉണ്ടായിരുന്നെങ്കില്‍ സംഘടനയെയാണ് അറിയിക്കണ്ടേത് അതിനുപകരം പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Samastha leaders with justification in the incident where the girl was insulted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X