കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ജില്ലായുടെ തീരങ്ങളിൽ അനധികൃത മണലൂറ്റൽ വീണ്ടും സജീവം

  • By Sreejith Kk
Google Oneindia Malayalam News

വടകര: കോഴിക്കോട് ജില്ലയുടെ തീരങ്ങളിലും ജില്ലാ അതിർത്തിയിലെ പുഴതീരങ്ങളിലും അനധികൃത മണലൂറ്റൽ വീണ്ടും സജീവം. വടകര ചാനിയം കടവിൽ നിന്നും അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി.തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ചെമ്മരത്തൂരിൽ വെച്ചാണ് വടകര എസ്.ഐ.സി.കെ.രാജേഷും സംഘവും അനധികൃത മണൽകടത്ത് പിടികൂടിയത്.

sand

മണൽ കടത്താനുപയോഗിച്ചകെ.എൽ.07 എ.ക്യു-1180 ടിപ്പർ ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവർ തിരുവള്ളൂർ അപ്പു ബസാറിലെ പൊന്നാറുത്തുമ്മൽ എൻ.ബബീഷിനെ(25)അറസ്റ്റ് ചെയ്തു.ഇയ്യാൾക്കെതിരെ നേരത്തെ മണൽ കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരിടവേളക്ക് ശേഷമാണ് മണൽ ലോബി വീണ്ടും സജീവമായത്. തദ്ദേശ സ്ഥാപനങളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വൻതോതിൽ മണൽ ഊറ്റുന്നത്.

സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു-ആര്‍ബി ശ്രീകുമാര്‍സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു-ആര്‍ബി ശ്രീകുമാര്‍

English summary
sand mafia in kozhikode,police caught man with sand in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X