Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാളത്തിലെ ഏറ്റവും വിപണന മൂല്യമുള്ള നടനെയാണ് തറയില്‍ കിടക്കുന്നതായി അവർ കണ്ടത്': ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന് അന്നത്തെ ജയില്‍ ഡി ജി പി ചെയ്തുകൊടുത്ത കാര്യങ്ങളെല്ലാം ഔദ്യോഗികമായിട്ടായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ദിലീപിന് ഇയർ ബാലന്‍സിന്റെ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ കുറച്ച് സഹായങ്ങള്‍ നല്‍കുകയാണ് അവർ ചെയ്തത്. കിടക്ക, പുതപ്പ്, കുടിക്കാനൊരു കരിക്ക് എന്നിവയൊക്കെ കൊടുത്തതാണ് അവര് ചെയ്ത ഏറ്റവും വലിയ ക്രൂരതയെന്നോണം അവതരിപ്പിക്കുന്നത്.

ദിലീപിന് എസി റൂം കൊടുത്തെന്നാണ് പറയുന്നത്. എന്നാല്‍ അവർ തന്നെ പറയുന്നുണ്ട് ജയിലില്‍ എസി റൂം ഇല്ലെന്നുള്ളതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ് ആക്ഷന്‍ ക്യാമറയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ കാര്യം പോയി അന്വേഷിച്ചു എന്നുള്ളത്

ദിലീപിന്റെ കാര്യം പോയി അന്വേഷിച്ചു എന്നുള്ളത് ശരിയാണെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കുന്നുണ്ട്. 'അഞ്ച് പേരില്‍ ഒരാളായി മലയാളത്തിന്റെ സൂപ്പർ താരമായിരുന്ന ആ ചെറുപ്പക്കാരന്‍ നിലത്ത് കിടക്കുന്നതാണ് ഞാന്‍ കണ്ടത്. അയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, എഴുന്നേല്‍ക്കാനോ സംസാരിക്കാനോ വയ്യാതെ കുഴഞ്ഞ് വീഴുകയാണ്. അതോടെയാണ് ചില സഹായങ്ങള്‍ ചെയ്തത്'-എന്നും ശ്രീലേഖ പറഞ്ഞതായി ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍

അവര് നോക്കുമ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും

അവര് നോക്കുമ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും വിപണന മൂല്യമുള്ള ഒരു നടന്‍ നിലത്ത് കിടക്കുകയാണ്. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല, ശർദ്ദിക്കുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് ചികിത്സ കൊടുത്തതിനെ പറ്റിയാണ് ദിലീപിന്റെ പുക കാണാന്‍ നടക്കുന്നയാളുകള്‍ അയാള്‍ എസി റുമും സദ്യയുമൊക്കെ കൊടുത്തെന്ന പ്രചരണം നടത്തുന്നത്.

ഇങ്ങനെയുള്ള ദ്രോഹികളുടെ നാക്ക് പുഴുത്ത് പോവില്ലേ

ഇങ്ങനെയുള്ള ദ്രോഹികളുടെ നാക്ക് പുഴുത്ത് പോവില്ലേ. എത്ര ശത്രുതയുണ്ടെങ്കിലും ഒരു മനുഷ്യനേക്കുറിച്ചും ഇങ്ങനെ കള്ളങ്ങള്‍ പറയരുത്. ആലുവ സബ്ജയിലില്‍ ഒറ്റമുറിയില്ലെന്നും ആളിന് അസുഖം ഉണ്ടായിരുന്നുവെന്നും ഡി ജി പി തുറന്ന് പറയുന്നുണ്ട്. ഒരു പായയും പഞ്ഞി മെത്തയും കരിക്കും കൊടുക്കാന്‍ അവർ പറഞ്ഞു. അതേ തുടർന്ന് കൈക്കൂലി വാങ്ങുന്നവള്‍ ശുപാർശ കേള്‍ക്കുന്നവർ എന്നൊക്കെയുള്ള പഴി അവർക്ക് കേള്‍ക്കേണ്ടി വന്നതായും ശ്രീലേഖയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ട് ശാന്തിവിള അഭിപ്രായപ്പെടുന്നു.

ദിലീപിനെ കണ്ടതിന് ശേഷം തിരുവനന്തപുരത്ത് എത്തിയ

പക്ഷെ അവർ ചെയ്തതെല്ലാം ഔദ്യോഗികമാണ്. ദിലീപിനെ കണ്ടതിന് ശേഷം തിരുവനന്തപുരത്ത് എത്തിയ അവർ ആദ്യം ചെയ്തത് പൊലീസ് മേധാവിയെ കണ്ട് ആലുവ ജയിലിലെ അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെക്കണ്ടും അവർ അഭിപ്രായം അറിയിച്ചു. അതിലപ്പുറം ഈ കുരയ്ക്കുന്നവർക്കെല്ലാം അവർ മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ.

ശ്രീലേഖയും ദിലീപും തമ്മില്‍ വർഷങ്ങളുടെ

ശ്രീലേഖയും ദിലീപും തമ്മില്‍ വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഒരു ചാനല്‍ പുറത്ത് വിട്ട വാർത്ത. മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ് ശ്രീലേഖയ്ക്ക് ഒരു മെസജ് ഇട്ടിരിക്കുന്നു. അങ്ങനെ ഒരു മെസേജ് 2021 ല്‍ ഇടണമെങ്കില്‍ അതിന് മുമ്പ് അവരെ ദിലീപിന് പരിചയമുണ്ടോ. ഞാന്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി എന്റെ പ്രോഗ്രാമുകള്‍ കാണണം എന്ന ഒരു മെസേജ് അവരും ഇട്ടിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വാർത്ത.

ദിലീപിന്റയോ ശ്രീലേഖ മാഡത്തിന്റേയോ അനുവാദത്തോടെയാണോ

ഈ വാർത്ത എങ്ങനെ കിട്ടി. ദിലീപിന്റയോ ശ്രീലേഖ മാഡത്തിന്റേയോ അനുവാദത്തോടെയാണോ നിങ്ങള്‍ ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റമല്ലേ ഇത്. തന്റെ വീട്ടില്‍ നിന്നും പൊലീസ് എടുത്തുകൊണ്ട പോയ മെസേജുകള്‍ തന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി പുറത്ത് വിടുമെന്ന് ദിലീപ് പറഞ്ഞത് സത്യമല്ലേയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+