കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷമ്മി തിലകന്‍ വടികൊടുത്ത് അടിവാങ്ങി': ചൊറിത്തവളയെന്ന് വിളിച്ചാലും പ്രശ്നമില്ലെന്ന് ശാന്തിവിള ദിനേശ്

Google Oneindia Malayalam News

തിരുവനന്തപുരം: നടന്‍ ഷമ്മി തിലകനെതിരെ താരസംഘടനയായ 'അമ്മ' നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അതൊരു അനിവാര്യമായ നടപടിയെന്ന് ഞാന്‍ പറയുമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നമ്മള്‍ ഒരു സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുമ്പോള്‍ അതിന്റെ ചട്ടക്കൂട് അംഗീകരിക്കണം. ഒരു പാർട്ടിയില്‍ പ്രവർത്തിക്കുകയാണെങ്കില്‍ ആ പാർട്ടി മുന്നോട്ട് വെക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രവർത്തിക്കണം. അതുപോലെയാണ് ഒരു സംഘടനയ്ക്കുളില്‍ നില്‍കുമ്പോഴും. സംഘടനയുടെ നിയമങ്ങള്‍ എല്ലാം പാലിക്കേണ്ടി വരും. നമുക്ക് വേണമെന്നങ്കില്‍ സംഘടനയ്ക്ക് അകത്ത് പ്രശ്നങ്ങള്‍ ഉന്നയിക്കാം എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

6 പേർ ദിലീപിന്റെ ബന്ധുക്കള്‍, 5 പേർ സിനിമയിലെ സുഹൃത്തുകള്‍, 4 അപരിചിതർ -കൂറുമാറിയവർ ഇവർ6 പേർ ദിലീപിന്റെ ബന്ധുക്കള്‍, 5 പേർ സിനിമയിലെ സുഹൃത്തുകള്‍, 4 അപരിചിതർ -കൂറുമാറിയവർ ഇവർ

ജനറല്‍ ബോഡിയോ, എക്സിക്യൂട്ടീവ് കമ്മറ്റിയോ നടക്കുമ്പോള്‍

ജനറല്‍ ബോഡിയോ, എക്സിക്യൂട്ടീവ് കമ്മറ്റിയോ നടക്കുമ്പോള്‍ നമുക്ക് എന്ത് വിമർശനം വേണമെങ്കിലും നടത്താം. ഞാന്‍ അങ്ങനെ ചെയ്തിട്ടുള്ളയാളാണ്. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഫെഫ്കയുമായും മാക്ടയുമായി പൊരുത്തപ്പെട്ട് പോവാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ഞാന്‍ രണ്ട് സംഘടനയുടേയും പ്രാഥമിക അംഗത്തില്‍ നിന്നും രാജിവെക്കുകയായിരുന്നുവെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടുന്നു.

രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

സംഘടനയില്‍ നിന്ന് രാജിവെക്കാതെ ആനുകൂല്യങ്ങള്‍ പറ്റി

സംഘടനയില്‍ നിന്ന് രാജിവെക്കാതെ ആനുകൂല്യങ്ങള്‍ പറ്റി അവിടെ നില്‍ക്കുകയും ചെയ്യുകയാണ്. താരസംഘടനയെ നിശിതമായി വിമർശിച്ചയാളായിരുന്നു ഷമ്മി തിലകന്റെ അച്ഛന്‍ തിലകന്‍. ആ വിഷയവുമായി ബന്ധപ്പെട്ട് പല തവണ ഞാന്‍ തിലകന്‍ ചേട്ടനുമായി സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അദ്ദേഹം അദ്ദേഹത്തിന്റെ ചില തോന്നലുകളിലായിരുന്നു വിശ്വസിച്ചിരുന്നത്.

മക്കളായ ഷമ്മി തിലകനും ഷോബി തിലകനും സംഘടനയിലുണ്ട്

സംഘടനയ്ക്കെതിരെ വിമർശനം ഉന്നയിക്കുമ്പോള്‍ തന്നെ അദ്ദേഹം സംഘടനയുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നു എന്നുള്ളതാണ് വിരോധാഭാസം. തിലകന്‍ ചേട്ടനെതിരെ നടപടി എടുക്കുമ്പോള്‍ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും സംഘടനയിലുണ്ട്. എന്നാല്‍ അച്ഛന്റെ കൂടെ നില്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരസ്യമായി ഒരു നീക്കത്തിനും അവർ മുതിർന്നിരുന്നില്ല.

അച്ഛനൊപ്പം നില്‍ക്കാതിരുന്നത് കൊണ്ട് ആ കാലത്ത് ജോഷി

അച്ഛനൊപ്പം നില്‍ക്കാതിരുന്നത് കൊണ്ട് ആ കാലത്ത് ജോഷി സാറിന്റേതുള്‍പ്പടേയുള്ള ചിത്രങ്ങളില്‍ വലിയ വേഷത്തില്‍ ഷമ്മി തിലകന്‍ അഭിനയിച്ചിരുന്നു. റണ്‍ ബേബി റണ്‍ അടക്കമുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. തിലകന്‍ ചേട്ടന്‍ മരിച്ചതോടെ മറ്റൊരു തിലകന്‍ ചേട്ടന്‍ ആവാന്‍ ഷമ്മി ശ്രമിക്കുകയാണോയെന്ന് എനിക്ക് തോന്നുന്നുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു

ഷമ്മിക്ക് എന്തെങ്കിലും കാര്യങ്ങളിലും സംശയം ഉണ്ടെങ്കില്‍

ഷമ്മിക്ക് തിലകന്‍ ചേട്ടനാവാനെന്നും കഴിയില്ല. വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഷമ്മിക്ക് എന്തെങ്കിലും കാര്യങ്ങളിലും സംശയം ഉണ്ടെങ്കില്‍ ഓഫീസില്‍ പോയി എല്ലാ ഫയലുകളും പരിശോധിക്കാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ അതിനെയും നെഗറ്റീവായിട്ടാണ് ഷമ്മി പറയുന്നത്. അങ്ങനെ ഏത് കാര്യത്തേയും നെഗറ്റീവായിട്ട് കാണുകയും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ സ്ഥാനത്ത് അസ്ഥാനത്തും അധിക്ഷേപിക്കുകയും ചെയ്യുകയാണ്.

നിരന്തരമായ സംഘടനാവിരുദ്ധമായ പ്രവർത്തിയാണ് ഷമ്മി

നിരന്തരമായ സംഘടനാവിരുദ്ധമായ പ്രവർത്തിയാണ് ഷമ്മി തിലകന്‍ ചെയ്യുന്നത്. തിലകന്‍ ചേട്ടനെ ഒരുപാട് തവണത്തെ ആലോചനയ്ക്ക് ശേഷമാണ് പുറത്താക്കിയത്. അച്ഛനെ പുറത്താക്കിയ സംഘടന മകനേയും പുറത്താക്കിയെന്ന് വേണ്ടായെന്ന് വെച്ചിട്ടായിരിക്കാം ഷമ്മി സ്വയം തിരുത്തട്ടേയെന്ന് ഒരുപാട് തവണ ക്ഷമിച്ചത്. പക്ഷെ ഷമ്മി അവിടുന്നും മുന്നോട്ട് തന്നെയായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ കൊടുത്തു

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ കൊടുത്തു. എന്നാല്‍ ഒപ്പിടാത്തത് കൊണ്ട് നോമിനേഷന്‍ തള്ളി. ഇതോടെ സംഘടനയ്ക്കെതിരെ സംസാരിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ട് വന്നു. ഇങ്ങനെ ഷമ്മി തന്നെയാണ് പ്രശ്നങ്ങള്‍ തന്നെ ഉണ്ടാക്കിയത്. വടികൊടുത്ത് അടിവാങ്ങുക എന്നത് പൊലെയാണ് ഇവിടുത്തെ കാര്യങ്ങള്‍. ഇത് പറഞ്ഞതിന്റെ പേരില്‍ നാളെ ഷമ്മി എന്നെ ചൊറിത്തവളയെന്ന് വിളിച്ചാലും പ്രശ്നമില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍

Recommended Video

cmsvideo
അമ്മയുടെ നുണക്കഥ പൊളിച്ച് ഷമ്മി തിലകന്‍ | *Kerala

English summary
Santhivila Dinesh said that Shammi Thilakan was inviting action from amma organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X