സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം, കോടതിയില്‍ പരാതിയുമായി സരിത്ത്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കോടതിയില്‍ പരാതി നല്‍കി കേസിലെ പ്രതി സരിത്ത്. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നല്‍കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേര് പറയാനാണ് സരിത്തിന് മേല്‍ സമ്മര്‍ദ്ദം.അതേസമയം, സരിത്തിനെ നേരിട്ട് ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി നിര്‍ദ്ദേശിച്ചു. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായി ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
റിമാന്‍ഡ് പുതുക്കുന്നതിന് കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ സരിത്തിലെ ഓണ്‍ലൈന്‍ വഴി ഹാജരാക്കിയിരുന്നു. അപ്പോഴാണ് സരിത്ത് പരാതി ഉന്നയിച്ചത്. ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി പറയാനാകില്ലെന്നും നേരിട്ട് ഹാജരാക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ശനിയാഴ് എന്‍ഐഎ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications