കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷിനെ കുടഞ്ഞ് സരിത... മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറി!

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: 'നിങ്ങള്‍ പുറത്ത് വിട്ട കത്തിന് ഞാന്‍ മറുപടി പറയേണ്ട ആവശ്യമില്ല. ജോര്‍ജ്ജും ചില മാധ്യമക്കാരും കൂടി സൃഷ്ടിച്ച കത്താണിത്' - സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ വിവാദ കത്തിനെ കുറിച്ച് പ്രതികരിച്ചതിങ്ങനെയായിരുന്നു.

കത്ത് തന്റേത് തന്നെയാണെന്ന് സരിത സമ്മതിച്ചു എന്ന് വാര്‍ത്ത പുറത്ത് വിട്ട റിപ്പോര്‍ട്ടര്‍ ചാനലിനേയും ചീഫ് എഡിറ്റര്‍ നികേഷ് കുമാറിനേയും സരിത വെറുതേ വിട്ടില്ല. തന്റെ ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്ത ചാനലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു സരിത.

ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും താത്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സരിത ആക്ഷേപിച്ചു.

ആ ഫോണ്‍ സംഭാഷണം

ആ ഫോണ്‍ സംഭാഷണം

റിപ്പോര്‍ട്ടര്‍ ടിവി പുറത്ത വിട്ട ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണെന്നാണ് സരിതയുടെ ആക്ഷേപം. തന്റെ സ്വാഭാവിക പ്രതികരണം വെട്ടിമാറ്റി എടുത്തതാണ്.

ആദ്യം വിളിച്ചത് നികേഷ് അല്ല

ആദ്യം വിളിച്ചത് നികേഷ് അല്ല

റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് തന്നെ ആദ്യം വിളിച്ചത് ഒരു സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. തന്റെ കത്തിന്റെ ഒരു ഭാഗം ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍, താന്‍ കത്ത് പുറത്ത് വിട്ടിട്ടില്ലല്ലോ എന്ന് ചോദിച്ചു. ജോസ് കെ മാണിയെ കുറിച്ചുള്ള കത്തെന്നാണ് പറഞ്ഞത്.

നികേഷ് വിളിച്ചത്

നികേഷ് വിളിച്ചത്

മകളുടെ പിറന്നാല്‍ ദിവസം ആണ് റിപ്പോര്‍ട്ടറില്‍ നിന്ന് ഫോണ്‍ വന്നത്. 20 മിനിട്ടുകള്‍ക്ക് ശേഷം നികേഷ് വിളിച്ചു. കത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ 'ജോസ് കെ മാണിയെ കുറിച്ചുള്ള കത്തോ' എന്ന ചോദിച്ചു. അത് ഒരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു.

 പറയാനുള്ളത് വ്യക്തമാക്കിയിട്ടുണ്ട്

പറയാനുള്ളത് വ്യക്തമാക്കിയിട്ടുണ്ട്

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നികേഷിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് എഡിറ്റ് ചെയ്താണ് സംപ്രേഷണം ചെയ്തത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് സരിതയുടെ ചോദ്യം.

റിപ്പോര്‍ട്ടര്‍ ചാലനിന്റെ ലക്ഷ്യം?

റിപ്പോര്‍ട്ടര്‍ ചാലനിന്റെ ലക്ഷ്യം?

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിലൂടെ മാധ്യമങ്ങള്‍ എന്താണ് ലക്ഷ്യം വക്കുന്നതെന്ന ചോദ്യവും സരിത ചോദിക്കുന്നുണ്ട്.

തട്ടിക്കയറി

തട്ടിക്കയറി

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തുടക്കത്തില്‍ സൗമ്യമായി മറുപടി പറഞ്ഞ് തുടങ്ങിയെങ്കിലും ചോദ്യം മുറുകിയപ്പോള്‍ തട്ടിക്കയറുന്നതുപോലെ ആയി സരിതയുടെ ഭാഷ.

എന്റെ കാര്യം ആരെങ്കിലും അന്വേഷിച്ചോ?

എന്റെ കാര്യം ആരെങ്കിലും അന്വേഷിച്ചോ?

ജയിലില്‍ നിന്നിറങ്ങിയ താന്‍ എങ്ങനെയാണ് ജീവിക്കുന്നത്‌നെന് ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകനോ, രാഷ്ട്രീയ കക്ഷി നേതാക്കളോ അന്വേഷിച്ചോ എന്ന് ചോദിക്കുമ്പോള്‍ സരിതയുടെ ശബ്ദം ഇടറിയിരുന്നു.

കത്തില്‍ രാഷ്ട്രീയക്കാര്‍

കത്തില്‍ രാഷ്ട്രീയക്കാര്‍

തന്റെ യഥാര്‍ത്ഥ കത്തിലും ചില രാഷ്ട്രീയക്കാരുടെ പേരുണ്ട്. എന്നാല്‍ അതിപ്പോള്‍ പുറത്ത് വിട്ടാല്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തുമെന്നാണ് സരിത ഭയക്കുന്നത്!

മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടു

മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ വച്ച് കണ്ടുവെന്ന് സരിത സമ്മതിക്കുന്നു. രണ്ട് തവണ പോയപ്പോള്‍ ഒരു തവണയാണ് മുഖ്യമന്ത്രിയെ കണ്ടത്.

ചാണ്ടി ഉമ്മനേയും കണ്ടു

ചാണ്ടി ഉമ്മനേയും കണ്ടു

ക്ലിഫ് ഹൗസില്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ കണ്ടതായും സരിത പറഞ്ഞു. ചാണ്ടി ഉമ്മന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

English summary
Saritha S Nair criticised Reporter TV for telecasting her edited phone call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X