Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരണ്യ മനോജ് പറഞ്ഞത് പച്ചക്കള്ളമെന്ന് സരിത; ഗണേഷ് പറയിപ്പിച്ചിട്ടില്ല, ഇനിയും പറഞ്ഞാല്‍ മുഖംമൂടികള്‍ ഊരിവീഴും

തിരുവനന്തപുരം: കെബി ഗണേഷ് കുമാര്‍ ആണ് സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയത് എന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. ശരണ്യ മനോജ് ആയിരുന്നു ഗണേഷിനെതിരെ അത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്.

തന്നെ ഗണേഷ് കുമാര്‍ അത്തരമൊരു കാര്യത്തിന് നിര്‍ബന്ധിച്ചിട്ടില്ല. യുഡിഎഫിനെതിരെ സംസാരിക്കരുത് എന്ന് മാത്രമേ ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളു എന്നാണ് സരിത പറയുന്നത്. ശരണ്യ മനോജ് കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനത്തെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് സരിത പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. വിശദാംശങ്ങള്‍....

പറഞ്ഞത് ശരണ്യ മനോജ്

പറഞ്ഞത് ശരണ്യ മനോജ്

തന്നോട് യുഡിഎഫ് നേതാക്കള്‍ക്കെതിരെ പറയരുത് എന്ന് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നത് ശരണ്യ മനോജ് ആണെന്നാണ് സരിത പറയുന്നത്. തന്റെ അമ്മയേ കൊണ്ടും ശരണ്യ മനോജ് സ്വാധീനിപ്പിച്ചു എന്നാണ് ആരോപണം. അന്ന് കേസ് അട്ടിമറിക്കാന്‍ നിന്ന ആളാണ് മനോജ് എന്നും സരിത പറയുന്നു.

വിവാഹ വാഗ്ദാനം

വിവാഹ വാഗ്ദാനം

ഗണേഷ് കുമാര്‍ സരിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്ന ആരോപണത്തെ കുറിച്ചും പ്രതികരിക്കുന്നുണ്ട്. അത് കഴിഞ്ഞ കാര്യമാണ്, വ്യക്തപരമായ വിഷയമാണ്. വിവാഹവും വിവാഹ വാഗ്ദാനങ്ങളും ഒന്നും ചിന്തിക്കാനുള്ള സമയമല്ല ഇത് എന്നാണ് സരിത പറഞ്ഞത്.

ചെറിയ കുട്ടിയല്ല

ചെറിയ കുട്ടിയല്ല

വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ മൊഴി മാറ്റാന്‍ താന്‍ ചെറിയ കുട്ടിയൊന്നും അല്ല. തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തതാണ്. അതിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ്. തന്റെ ഭാഗം വ്യക്തമാക്കി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. നീതി നല്‍കേണ്ടത് കോടതിയാണ് എന്നും സരിത പറയുന്നു

ആ ബന്ധം യുഡിഎഫുകാര്‍ ഉപയോഗിച്ചു

ആ ബന്ധം യുഡിഎഫുകാര്‍ ഉപയോഗിച്ചു

ഗണേഷ് കുമാറുമായും പ്രദീപുമായും വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് സരിത തന്നെ സമ്മതിക്കുന്നുണ്ട്. ഈ ബന്ധം അറിയുന്നതുകൊണ്ട് പല യുഡിഎഫ് നേതാക്കളും അതിനെ ഉപയോഗിച്ചുവെന്നും സരിത പറഞ്ഞു.

അടിയറവ് വയ്‌ക്കേണ്ടി വന്നു, ചീത്തപ്പേരായി

അടിയറവ് വയ്‌ക്കേണ്ടി വന്നു, ചീത്തപ്പേരായി

യുഡിഎഫ് നേതാക്കള്‍ക്ക് പരിച പോലെ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ അടിയറവ് വയ്‌ക്കേണ്ടിയും വന്നു. പക്ഷേ, ഒടുക്കം തനിക്ക് ചീത്തപ്പേര് മാത്രം ബാക്കിയായി. തനിക്ക് നീതി ലഭിച്ചില്ല എന്നും സരിത പറയുന്നു. തന്റെ വാക്കുകള്‍ വിശ്വസിക്കാത്ത രീതിയിലേക്ക് ചിലര്‍ കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു.

മനോജിന്റെ കാവലില്‍

മനോജിന്റെ കാവലില്‍

ഒരു ഘട്ടത്തില്‍ തനിക്ക് സംരക്ഷണം ഒരുക്കിയതും ശരണ്യ മനോജ് ആയിരുന്നു എന്ന് സരിത ഓര്‍ത്തെടുക്കുന്നുണ്ട്. ശരണ്യ മനോജ് ഒരുക്കിയ കാവലില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാര്യം ശരണ്യ മനോജിനോട് തന്നെ ചോദിച്ചാല്‍ പറയുമെന്നും സരിത പറയുന്നു.

പറയിപ്പിക്കരുത്

പറയിപ്പിക്കരുത്

എന്തിനായിരുന്നു അങ്ങനെ കാവല്‍ ഒരുക്കിയത് എന്ന് തന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നാണ് സരിതയുടെ മുന്നറിയിപ്പ്. അത് പറഞ്ഞ് തുടങ്ങിയാല്‍ ഒരുപാട് കാര്യങ്ങള്‍ പിന്നേയും പറയേണ്ടി വരുമെന്നും പലരുടേയും മുഖംമൂടി അഴിഞ്ഞു വീഴുമെന്നും സരിത എസ് നായര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Recommended Video

cmsvideo
    Saritha S Nair settles 16 cases of 31 by giving money | Oneindia Malayalam
    ആരോപണം ഇങ്ങനെ

    ആരോപണം ഇങ്ങനെ

    സരിത എസ് നായരുമായി ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നും ഗണേഷ് കുമാറിന്റേയും മറ്റൊരാളിന്റെ ഇടപെടലിനെ തുടര്‍ന്ന് സരിത കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു എന്നാണ് ശരണ്യ മനോജിന്റെ ആരോപണം. ഗണേശ് കുമാറിന്റെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയിരുന്നു ശരണ്യ മനോജ്. അല്‍പകാലമായി കോണ്‍ഗ്രസിനൊപ്പമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+