സോളാർ കേസിൽ സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്, 40,000 രൂപ പിഴ കൂടി വിധിച്ച് കോടതി
കോഴിക്കോട്: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് കഠിന തടവ്. 6 വർഷത്തെ കഠിന തടവിനാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ വ്യവസായിയെ കബളിപ്പിച്ച് പണം തട്ടി എന്ന കേസിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 40,000 രൂപ പിഴയും സരിത എസ് നായർ അനുഭവിക്കണം.
Recommended Video

കേസിൽ സരിത എസ് നായർ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ആണ്. ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബിജു രാധാകൃഷ്ണന്റെ ശിക്ഷാ വിധി കോടതി പിന്നീട് പ്രഖ്യാപിക്കും. ബിജു രാധാകൃഷ്ണൻ ക്വാറന്റൈനിൽ ആയതിനാൽ പ്രത്യേക കേസായി പരിഗണിച്ചാണ് ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കുക. കേസിലെ മൂന്നാം പ്രതിയായ മണിമോനെ കോടതി വെറുതെ വിട്ടു. നിരപരാധിയെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് മണിമോന്റെ പ്രതികരണം.

കോഴിക്കോട് സ്വദേശിയായ വ്യവസായി അബ്ദുള്‍ മജീദ് ആണ് കേസിലെ പരാതിക്കാരന്‍. ഇദ്ദേഹത്തില്‍ നിന്നും സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. വീട്ടിലും ഓഫീസിലും സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് നല്‍കാം എന്നതായിരുന്നു ഇവര്‍ നല്‍കിയ വാഗ്ദാനം. 42 ലക്ഷം രൂപ പദ്ധതിക്കായി മുടക്കുകയും എന്നാല്‍ പദ്ധതി നടക്കാതിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് അബ്ദുള്‍ മജീദ് നിയമനടപടികളിലേക്ക് നീങ്ങിയത്.
സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്












Click it and Unblock the Notifications